ഒമാന്‍: മഞ്ഞപ്പട സൂപ്പര്‍ കപ്പ്‌ – മസ്കത്ത് ഹാമേഴ്‌സ് ജേതാക്കള്‍

മസ്കത്ത്: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഒമാൻ ഘടകം സംഘടിപ്പിച്ച പ്രഥമ മഞ്ഞപ്പട സൂപ്പര്‍ കപ്പ്‌ 2023ല്‍ മസ്‌കത്ത് ഹാമേഴ്‌സ് എഫ്‌.സി ജേതാക്കളായി.

നിശ്ചിത സമയത്തില്‍ 1-1 സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് ഷൂട്ടേഴ്‌സ് ഡൈനമോസ് എഫ്.സിയെ പെനാല്‍റ്റി ഷൂട്ട്‌ഔട്ടില്‍ പരാജയപ്പെടുത്തിയാണ് മസ്കത്ത് ഹാമേഴ്‌സ് മഞ്ഞപ്പട സൂപ്പര്‍ കപ്പില്‍ മുത്തമിട്ടത്. മസ്‌കത്തിലെ പ്രധാനപ്പെട്ട 16 പ്രവാസി ടീമുകള്‍ പങ്കെടുത്ത വാശിയേറിയ ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി ഷൂട്ടേഴ്‌സ് ഡൈനമോസ് എഫ്.സിയും മൂന്നാം സ്ഥാനം ബര്‍ക്ക ബ്രദേഴ്സ് എഫ്സിയും കരസ്ഥമാക്കി.

മികച്ച പ്രകടനം കാഴ്ചവെച്ചവരെ വ്യക്തിഗത ട്രോഫികളും നല്‍കി ആദരിച്ചു. ആവേശം നിറഞ്ഞുനിന്ന ഫുട്ബാള്‍ മത്സരങ്ങള്‍ക്കൊപ്പം കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി ഓണാഘോഷ പരിപാടികളോടുകൂടിയാണ് മഞ്ഞപ്പട സൂപ്പര്‍ കപ്പ്‌ അവതരിപ്പിച്ചത്. വടംവലി മത്സരവും മാവേലിയുടെ വരവേല്‍പ്പും മറ്റു കലാകായിക മത്സരങ്ങളുമെല്ലാം കാണികള്‍ക്ക് സുഖമുള്ള ഓര്‍മകള്‍ നല്‍കിയാണ് കടന്നുപോയത്. വിജയകരമായി അവസാനിച്ച ടൂര്‍ണമെന്റിന്റെ കൃത്യമായ നടത്തിപ്പിന് വേണ്ടി സഹകരിച്ച എല്ലാവര്‍ക്കും സംഘാടക സമിതിക്ക് വേണ്ടി ചെയര്‍മാൻ ബിബി മാത്യുവും കണ്‍വീനര്‍ അനീഷും നന്ദി അറിയിച്ചു.

Next Post

കുവൈത്ത്: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ കുവൈത്ത് ചാപ്റ്ററിന്റെ ഈദ്, ഓണം ആഘോഷം നടന്നു

Sat Sep 2 , 2023
Share on Facebook Tweet it Pin it Email കുവൈത്ത്: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ കുവൈത്ത് ചാപ്റ്ററിന്റെ ഈദ്, ഓണം ആഘോഷം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളില്‍ നടന്നു. ‘ഇടപ്പാളയം ഫെസ്റ്റ്’ എന്ന പേരില്‍ നടന്ന ആഘോഷം ഇടപ്പാളയം മുൻ ഗ്ലോബല്‍ പ്രസിഡന്റും ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു. കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റ് സുബൈര്‍ മറവഞ്ചേരി അധ്യക്ഷത വഹിച്ചു. ജനറല്‍ കോഓഡിനേറ്റര്‍ മോഹൻ […]

You May Like

Breaking News

error: Content is protected !!