ഒമാന്‍: ഒമാന്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഗണ്യമായ വര്‍ധനവ്

ഒമാന്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഗണ്യമായ വര്‍ധനവ്.2022ല്‍ 29 ലക്ഷം ആളുകള്‍ ഒമാന്‍ സന്ദര്‍ശിച്ചു. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ 348 ശതമാനത്തിന്‍റെ വര്‍ധനയാണുണ്ടായത്. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്‍റെ കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

ഏറ്റവും കൂടുതലാളുകളെത്തിയത് യു.എ.ഇയില്‍നിന്നാണ്. 19 ലക്ഷം ആളുകളാണ് യു.എ.ഇയില്‍നിന്ന് ഇവിടെയെത്തിയത്. 3,55,460 സന്ദര്‍ശകരുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. യമന്‍ -1,06,529, ജര്‍മനി -41,829 എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. രാജ്യത്തെ സ്റ്റാര്‍ ഹോട്ടലുകളുടെ (3-5) വരുമാനം കഴിഞ്ഞവര്‍ഷം ഡിസംബര്‍ അവസാനത്തോടെ 82.7 ശതമാനം വര്‍ധിച്ച്‌ 1,85,772 റിയാലായി. ഹോട്ടലുകളിലെ അതിഥികളുടെ എണ്ണം 2021ലെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 33.6 ശതമാനത്തിന്‍റെ വര്‍ധനയാണുണ്ടായത്. താമസ നിരക്ക് 17.6 ശതമാനം ഉയര്‍ന്ന് 45 ശതമാനത്തിലുമെത്തി.

Next Post

കുവൈത്ത്: ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് അക്രഡിറ്റേഷന്‍ ഇളവ് നിരസിച്ച്‌ കുവൈത്ത്

Sun Feb 26 , 2023
Share on Facebook Tweet it Pin it Email ഇന്റര്‍നാഷണല്‍ ല ബ്യൂറോ ഓഫ് അക്രഡിറ്റേഷന്‍ (എന്‍ബി‌എ) റജിസ്‌ട്രേഷന്‍ നിബന്ധനയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് ഇളവ് നല്‍കണമെന്ന ആവശ്യം കുവൈത്ത് നിരസിച്ചു. കുവൈത്ത് അംഗീകരിക്കുന്ന ഇന്ത്യയിലെ എന്‍ജിനീയറിങ് കോളജുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവും തള്ളി. എന്‍ബിഎ അക്രഡിറ്റേഷന്‍ നിലവില്‍ വന്ന 2013ന് മുന്‍പ് ബിരുദമെടുത്ത് ജോലി ചെയ്യുന്ന നൂറുകണക്കിനുപേര്‍ക്ക് ഇതു വെല്ലുവിളിയാകും.പരിചയ സമ്ബന്നരെ മാത്രം പരിഗണിക്കുന്നതിനാല്‍ വിദേശത്തുനിന്നു പുതുതായി ബിരുദം […]

You May Like

Breaking News

error: Content is protected !!