ഒമാൻ: ഷഹീന്‍ ചുഴലിക്കാറ്റ് ബാധിച്ചത് 22,000 ത്തിലേറെ പേർ

ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ് ബാധിച്ചത് 22,000 ത്തിലേറെ പേരെയെന്ന് അധികൃതര്‍. ബാത്തിന ഗവര്‍ണറേറ്റില്‍ വിവിധ വിലായത്തുകളിലാണ് ഷഹീന്‍ ചുഴലിക്കാറ്റിന്റെ ആഘാതം നേരിട്ടതെന്നും എമര്‍ജന്‍സി അറിയിച്ചു.

ഒമാനിലെ മുസന്നയില്‍ 4,175, സുവൈഖില്‍11,801, ഖാബൂറയില്‍ 5,791, സഹം 1040 എന്നിങ്ങനെയാണ് വിവിധ വിലായത്തുകളിലായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിവിധ മേഖലകളില്‍ ഫീല്‍ഡ് ടീമിന്റെ നേതൃത്വത്തില്‍ കണക്കെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണെന്ന് എമര്‍ജന്‍സി മാനേജ്‌മെന്‍റ് കമ്മിറ്റി അറിയിച്ചു.വെള്ളം കയറി നിരവധി വീടുകളാണ് ബാത്തിന ഗവര്‍ണറേറ്റില്‍ വാസയോഗ്യമല്ലാതായിരിക്കുന്നത്. മലയാളികളടക്കമുള്ളവരുടെ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നിരുന്നു.

Next Post

യു.കെ: ബാറുകളിലും നൈറ്റ്ക്ലബ്ബുകളിലും പെണ്‍കുട്ടികളെ അവരറിയാതെ മയക്കുമരുന്ന് നല്‍കിയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

Fri Oct 22 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍ : ബാറുകളിലും നൈറ്റ്ക്ലബ്ബുകളിലും വച്ച്‌ പെണ്‍കുട്ടികളെ അവരറിയാതെ മയക്കുമരുന്ന് നല്‍കിയുള്ള പീഡനങ്ങള്‍ ബ്രിട്ടനില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. നോട്ടിംഗ്ഹാം, എഡിന്‍ബര്‍ഗ്, ഡണ്ടി എന്നിവയുള്‍പ്പെടെ യുകെയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പെണ്‍കുട്ടികളുടെ കാലിലും കൈത്തണ്ടയിലും, പിന്നിലുമാണ് സൂചി ഉപയോഗിച്ച്‌ മയക്കുമരുന്ന് കുത്തുന്നത്. വേഗത്തില്‍ ഇവര്‍ മണിക്കൂറുകളോളം മയക്കത്തിലേക്ക് വീഴും, ബോധം വരുന്പോള്‍ കഴിഞ്ഞ ദിവസം […]

You May Like

Breaking News

error: Content is protected !!