ഒമാന്‍: റോഡുകളില്‍ ട്രക്കുകള്‍ക്ക് നിരോധനം – അറിയിപ്പുമായി ഒമാന്‍

മസ്‌കത്ത്: വ്യാഴം, ശനി ദിവസങ്ങളില്‍ രാജ്യത്തെ ഏതാനും റോഡുകളില്‍ ട്രക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി ഒമാന്‍. റോയല്‍ ഒമാന്‍ പോലീസാണ് ഇക്കാര്യം അറിയിച്ചത്. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ പ്രധാന റോഡുകളിലാണ് നിയന്ത്രണം. അല്‍ ദാഖിലിയ റോഡ് (മസ്‌കറ്റ് – ബിദ്ബിദ് ബ്രിഡ്ജ്), അല്‍ ബതീന ഹൈവേ (മസ്‌കറ്റ് – ഷിനാസ്) റോഡുകളില്‍ വ്യാഴാഴ്ച്ചകളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് 4 മണി വരെയും ശനിയാഴ്ച്ചകളില്‍ വൈകീട്ട് 4 മണിമുതല്‍ രാത്രി 10 മണി വരെയുമാണ് നിയന്ത്രണം.

ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ ഒമാനിലെ ട്രക്ക് ഡ്രൈവര്‍മാരോട് പോലീസ് നിര്‍ദ്ദേശിച്ചു.

Next Post

കുവൈത്ത്: ആടുകളുടെ കയറ്റുമതി നിരോധിച്ച്‌ കുവൈത്ത് നടപടി നാലുമാസത്തേക്ക്

Sat Mar 4 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ ആടുകളുടെ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ നാല് മാസക്കാലത്തേക്കാണ് നിരോധനം. വാണിജ്യ-വ്യവസായ മന്ത്രിയും കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രിയുമായ മാസെന്‍ അല്‍-നഹെദ് ആണ് ഇത് സംബന്ധിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാതരം ആടുകളുടെയും കയറ്റുമതിയും പുനര്‍ കയറ്റുമതിയും ജൂലൈ ഒന്ന് വരെയുള്ള കാലയളവിലേക്കാണ് നിരോധിച്ചിരിക്കുന്നത്. ബലി പെരുന്നാളിനോടനുബന്ധിച്ച്‌ രാജ്യത്ത് ആടുകളുടെ ലഭ്യത ഉറപ്പാക്കുക […]

You May Like

Breaking News

error: Content is protected !!