
കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ ഇഫ്‌താർ സംഗമം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളില്‍ നടന്നു.
പ്രസിഡന്റ് അലക്സ് പുത്തൂർ അധ്യക്ഷത വഹിച്ചു. മെട്രോ മെഡിക്കല്‍ ഗ്രൂപ് ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഇഫ്‌താർ പ്രോഗ്രാം കണ്‍വീനർ അല്‍ അമീൻ മീര സാഹിബ് സ്വാഗതം പറഞ്ഞു. ഫൈസല്‍ മഞ്ചേരി മുഖ്യഭാഷണം നടത്തി. മുഖ്യാതിഥി യുനൈറ്റഡ് ഇന്ത്യൻ സ്കൂള്‍ മുൻ മാനേജർ ജോണ്‍ തോമസ്, രക്ഷാധികാരികളായ ജോയ് ജോണ്‍ തുരുത്തിക്കര. ജേക്കബ് ചണ്ണപ്പെട്ട, ലാജി ജേക്കബ്, ജനറല്‍ സെക്രട്ടറി ബിനില്‍ ടി.ഡി, വനിത ചെയർപേഴ്സൻ രഞ്ജന ബിനില്‍ എന്നിവർ സംസാരിച്ചു.
തമ്ബി ലൂക്കോസ് നന്ദി പറഞ്ഞു. അനില്‍ കുമാർ, സലീല്‍ വർമ, ലിവിൻ വർഗീസ്,ബൈജു മിഥുനം,രാജു വർഗീസ് , ഷാജി സാമുവല്‍, നൈസാം റാവുത്തർ,അജയ് നായർ, ലാല്‍ജി എബ്രഹാം,സജികുമാർ പിള്ള , ശശി കർത്ത, സിബി ജോസഫ് , സജിമോൻ തോമസ്, ഒ. സജിമോൻ , റിയാസ് അബ്ദുല്‍ വാഹിദ്തു, അനിശ്രീജിത് , ഷംന അല്‍അമീൻ എന്നിവർ നേതൃത്വം നല്‍കി.