കുവൈത്ത്: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണ്‍ വിളിച്ച്‌ പണം തട്ടുന്നു – കുവൈത്തില്‍ സൈബര്‍ തട്ടിപ്പുകാര്‍ പുതുരൂപത്തില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ സൈബര്‍ തട്ടിപ്പുകാര്‍ പുതുരൂപത്തില്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന സന്ദേശങ്ങള്‍ അയച്ചും, ഫോണ്‍വിളിച്ചുമാണ് തട്ടിപ്പുകള്‍ നടക്കുന്നത്.

മലയാളികളടക്കം നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടത്. മുമ്ബും പലരൂപത്തിലുള്ള തട്ടിപ്പുകളും നടന്നിട്ടുണ്ടെങ്കിലും കൃത്യമായ രേഖകള്‍ പറഞ്ഞും പൊലീസ് വേഷത്തില്‍ വിഡിയോകോളില്‍ എത്തിയുമാണ് ഇത്തവണത്തെ തട്ടിപ്പ്.

ആളുകളെക്കുറിച്ച്‌ മുഴുവൻ വിവരങ്ങളും മനസ്സിലാക്കിയാണ് തട്ടിപ്പുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിളിക്കുന്നവരുടെ സിവില്‍ ഐ.ഡി നമ്ബര്‍, രക്തഗ്രൂപ്, ജോലി ചെയ്യുന്ന സ്ഥലം, ബാങ്ക് വിവരങ്ങള്‍ എന്നിവയെല്ലാം വിളിക്കുന്നവര്‍ വ്യക്തമായി പറയുന്നുണ്ട്. അതിനിടെ സൈബര്‍ തട്ടിപ്പുകളെ കുറിച്ച്‌ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗതാഗത ലംഘനവുമായി ബന്ധപ്പെട്ട് സന്ദേശങ്ങള്‍ അയക്കാറില്ലെന്നും സര്‍ക്കാര്‍ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ സഹേല്‍ ആപ്ലിക്കേഷൻ വഴി മാത്രമേ മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയക്കുന്നുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു. ഓണ്‍ലൈൻ പണമിടപാടുകള്‍ക്ക് മുമ്ബ് വിശ്വാസ്യത ഉറപ്പാക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Next Post

യു.കെ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുടുംബ ബജറ്റുകളില്‍ 2300 പൗണ്ടിന്റെ ആഘാതം നേരിടുമെന്ന് മുന്നറിയിപ്പ്

Tue Jul 11 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: രാജ്യത്തിന്റെ പണപ്പെരുപ്പം കൈകാര്യം ചെയ്യാനുള്ള നിയന്ത്രണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നഷ്ടമായതായി വിമര്‍ശനം. കുടുംബങ്ങളുടെ ബജറ്റില്‍ 2300 പൗണ്ടിന്റെ ആഘാതം വരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഭക്ഷണം ഉള്‍പ്പെടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള എല്ലാ വസ്തുക്കളുടെയും വിലകള്‍ ഉയര്‍ന്നതോടെ അടുത്ത 10 മാസത്തേക്ക് കൂടി ജീവിതച്ചെലവുകള്‍ മൂലം ജനം ഞെരുക്കത്തിലാകുമെന്ന് അക്കൗണ്ടന്റുമാരായ ഗ്രാന്റ് തോണ്‍ടണ്‍ പറഞ്ഞു. അടുത്ത വര്‍ഷം […]

You May Like

Breaking News

error: Content is protected !!