ഒമാന്‍: ഒമാന്‍ എണ്ണവില ഇടിഞ്ഞ് 76 ഡോളറിലേക്ക്

മസ്കത്ത്: ഒമാന്‍ എണ്ണവില വീണ്ടും ഇടിഞ്ഞ് കഴിഞ്ഞ വ്യാഴാഴ്ച ബാരലിന് 76.61 ഡോളര്‍ എന്ന നിരക്കിലെത്തി. ഇത് ഒപെക്കും സഖ്യരാജ്യങ്ങളും എണ്ണ ഉല്‍പാദനം വെട്ടിക്കുറച്ചതിന് മുമ്ബുള്ള നിരക്കാണ്.

ഏതാനും ദിവസമായി എണ്ണവില കുത്തനെ കുറയുകയായിരുന്നു. വ്യാഴാഴ്ച മുന്‍ ദിവസത്തേക്കാള്‍ എണ്ണവിലയില്‍ 4.08 ഡോളറിന്‍റെ കുറവാണുണ്ടായത്. ബുധനാഴ്ച 80.69 ഡോളറായിരുന്നു ഒമാന്‍ എണ്ണവില.

ഇത് ചൊവ്വാഴ്ചത്തെ എണ്ണവിലയേക്കാള്‍ 2.05 ഡോളര്‍ കുറവാണ്. ചൊവ്വാഴ്ച എണ്ണവിലയില്‍ നേരിയ വര്‍ധനയുണ്ടായിരുന്നു. എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാനുള്ള ഒപെകിന്‍റെയും എണ്ണ രാജ്യങ്ങളുടെ തീരുമാനപ്രകാരം ഏപ്രില്‍14ന് എണ്ണവില ബാരലിന് 86.02 വരെ ഉയര്‍ന്നിരുന്നു. അവിടെനിന്നാണ് താഴേക്ക് വന്നതും 15 ദിവസത്തിനുള്ളില്‍ എട്ട് ഡോളറിലധികം കുറഞ്ഞതും. എണ്ണയുടെ വിലക്കുറവിന് നിരവധി കാരണങ്ങളുണ്ട്. നേരത്തേ വില കുറഞ്ഞപ്പോള്‍ ഒപെക്കും സഖ്യ രാജ്യങ്ങളും എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കുകയായിരുന്നു. അമേരിക്കയില്‍ അനുഭവപ്പെടുന്ന സാമ്ബത്തിക പിരിമുറുക്കമാണ് പ്രധാന കാരണം.

അമേരിക്കയുടെ സാമ്ബത്തിക വളര്‍ച്ച കഴിഞ്ഞ വര്‍ഷം അവസാന പാദത്തേക്കാള്‍ 1.1 ശതമാനം കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ 2.6 ശതമാനമായിരുന്നു സാമ്ബത്തിക വളര്‍ച്ച. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതും സാമ്ബത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാജ്യത്ത് പലിശ നിരക്ക് വര്‍ധിക്കുന്നത് കമ്ബനികള്‍ക്കും മറ്റും അധിക സാമ്ബത്തിക ബാധ്യതയാണുണ്ടാക്കുന്നത്.

അമേരിക്കയടക്കമുള്ള പല രാജ്യങ്ങളിലും അനുഭവപ്പെടുന്ന സാമ്ബത്തിക മാന്ദ്യ ഭീഷണിയും എണ്ണ ഉപഭോഗം കുറക്കുന്നുണ്ട്. അതോടൊപ്പം യൂറോപ്യന്‍ സെന്‍ട്രന്‍ ബാങ്ക് പലിശ നിരക്ക് ഉയര്‍ത്താനുള്ള തീരുമാനത്തിലെത്തിക്കഴിഞ്ഞു.

പലിശനിരക്ക് ഉയര്‍ത്തുന്നത് സംബന്ധമായ തീരുമാനം എടുക്കാന്‍ അടുത്തമാസം രണ്ട്, മൂന്ന് തീയതികളില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് യോഗം ചേരുന്നുണ്ട്. പരിശ നിരക്ക് ഇനിയും ഉയര്‍ത്തുന്നത് എണ്ണവിലയെ പ്രതികൂലമായി ബാധിക്കും.

അതിനിടെ ഈ വര്‍ഷം അവസാനത്തോടെ എണ്ണവില ബാരലിന് 90 ഡോളറായി ഉയരുമെന്ന് റോയിട്ടര്‍ നടത്തിയ സര്‍വേയില്‍ പറയുന്നു.

ചൈനയില്‍ എണ്ണയുടെ ഡിമാന്‍ഡ് വര്‍ധിക്കാനുള്ള സാധ്യതയും ഒപെക്കിന്‍റെയും സംഖ്യരാജ്യങ്ങളുടെയും എണ്ണ ഉല്‍പാദനം കുറക്കാനുള്ള തീരുമാനവുമാണ് എണ്ണവില ഉയരാന്‍ കാരണം. ദിവസേന 1.16 ദശലക്ഷം ബാരല്‍ എണ്ണയുടെ കുറവാണുള്ളത്. ഇത് ലോകവിപണിയില്‍ എണ്ണക്കമ്മിക്ക് കാരണമാക്കുമെന്നാണ് കണക്കാക്കുന്നത്.

Next Post

കുവൈത്ത്: കുവൈത്ത് പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

Sun Apr 30 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിനുകൂടി ഒരുങ്ങുന്നു. ജൂണ്‍ 10, 17 തീയതികളിലൊന്നില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഭരണഘടന കോടതി വിധിയിലൂടെ പുനഃസ്ഥാപിക്കപ്പെട്ട 2020ലെ ദേശീയ അസംബ്ലി പിരിച്ചുവിട്ട ഉത്തരവിലുള്ള ചര്‍ച്ചയും അംഗീകാരം നല്‍കലും തിങ്കളാഴ്ചയിലെ യോഗത്തില്‍ ഉണ്ടാകുമെന്നു അല്‍റായി പത്രം റിപ്പോര്‍ട്ട് […]

You May Like

Breaking News

error: Content is protected !!