കുവൈത്ത്: കുവൈത്ത് പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

കുവൈത്ത് സിറ്റി: രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിനുകൂടി ഒരുങ്ങുന്നു. ജൂണ്‍ 10, 17 തീയതികളിലൊന്നില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഭരണഘടന കോടതി വിധിയിലൂടെ പുനഃസ്ഥാപിക്കപ്പെട്ട 2020ലെ ദേശീയ അസംബ്ലി പിരിച്ചുവിട്ട ഉത്തരവിലുള്ള ചര്‍ച്ചയും അംഗീകാരം നല്‍കലും തിങ്കളാഴ്ചയിലെ യോഗത്തില്‍ ഉണ്ടാകുമെന്നു അല്‍റായി പത്രം റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം ചൊവ്വാഴ്ച, ദേശീയ അസംബ്ലിയുടെ സാധാരണ സമ്മേളനത്തിന് ആഹ്വാനം ചെയ്തു. ഇതുസംബന്ധിച്ച്‌ എം.പിമാര്‍ക്ക് അദ്ദേഹം കത്തയച്ചു. മന്ത്രിമാരുടെ ഭരണഘടന സത്യപ്രതിജ്ഞയും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാറിന്റെ രാജിപ്രഖ്യാപനം വന്നതോടെ ജനുവരി മുതല്‍ നാലു മാസത്തോളമായി ദേശീയ അസംബ്ലി സമ്മേളനം നടന്നിട്ടില്ല. സ്പീക്കര്‍ യോഗം വിളിക്കുമെങ്കിലും മന്ത്രിമാര്‍ വിട്ടുനില്‍ക്കല്‍ തുടര്‍ന്നതിനാല്‍ സമ്മേളനം മുടങ്ങുകയായിരുന്നു.

ഈ മാസം 17നാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 107 അനുസരിച്ച്‌ 2020ലെ ദേശീയ അസംബ്ലി അമീര്‍ പിരിച്ചുവിട്ടത്. ഇതോടെ 2022ലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി 2020ലെ ദേശീയ അസംബ്ലി പുനഃസ്ഥാപിച്ച ഭരണഘടന കോടതി വിധിയും റദ്ദായി. മാര്‍ച്ച്‌ 19നാണ് 2022ലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി ഭരണഘടന കോടതി വിധിയുണ്ടായത്.

2020ലെ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ഉത്തരവിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിധി. 2020ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ദേശീയ അസംബ്ലി അംഗങ്ങളെയും കോടതി പുനഃസ്ഥാപിച്ചിരുന്നു. 2020ലെ മര്‍സൂഖ് അല്‍ ഗാനിമിനെ ദേശീയ അസംബ്ലിയുടെ നിയമാനുസൃത സ്പീക്കറായി തിരിച്ചെടുക്കാനും ഭരണഘടന കോടതി ഉത്തരവിടുകയുണ്ടായി.

ഭരണഘടന കോടതി വിധി വന്നതോടെ നിലവിലുള്ള എം.പിമാര്‍ ദേശീയ അസംബ്ലിയില്‍നിന്ന് പുറത്താവുകയും പിരിച്ചുവിട്ട സഭയിലെ അംഗങ്ങള്‍ വീണ്ടും ജനപ്രതിനിധികളെന്ന നിലയില്‍ സഭയില്‍ എത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് 2020ലെ ദേശീയ അസംബ്ലി അമീര്‍ പിരിച്ചുവിട്ടത്.ഇത് മറ്റൊരു തെരഞ്ഞെടുപ്പിലേക്കും രാജ്യത്തെ എത്തിച്ചിരിക്കുകയാണ്.

Next Post

യു.കെ: യുകെ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ ഇളവ് ആഴ്ചയില്‍ 400 പേര്‍ക്ക് നഴ്‌സിങ് പിന്‍ നമ്പര്‍ ലഭിക്കും

Sun Apr 30 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലെ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ കഴിഞ്ഞ ഫെബ്രുവരി 8 മുതല്‍ വരുത്തിയ ഇളവുകള്‍ പ്രകാരം വരുന്ന ആഴ്ചകളില്‍ ഏകദേശം 400 പേര്‍ക്ക് നഴ്സിങ് പിന്‍ നമ്പര്‍ ലഭിക്കും. ഫെബ്രുവരി 8 മുതല്‍ മാര്‍ച്ച് 25 വരെയുള്ള കണക്കു പ്രകാരം സപ്പോര്‍ട്ടിങ് ഇന്‍ഫര്‍മേഷന്‍ ഫ്രം എംപ്ലോയര്‍ സാക്ഷ്യ പത്രം വഴി 110 പേര്‍ അപേക്ഷിച്ചിട്ടുണ്ട്. ഇതു […]

You May Like

Breaking News

error: Content is protected !!