കുവൈത്ത്: കുവൈത്ത് ഐ.എം.സി.സി തയ്യല്‍ മെഷീന്‍ വിതരണം

കുവൈത്ത് സിറ്റി: ഐ.എം.സി.സി കുവൈത്ത് വര്‍ഷംതോറും ഉത്തരേന്ത്യയില്‍ നടത്തിവരുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷവും സംഘടിപ്പിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. അര്‍ഹതപ്പെട്ട കുടുംബങ്ങളില്‍നിന്ന് തിരഞ്ഞെടുത്തവര്‍ക്ക് സ്വയം തൊഴില്‍ സഹായ പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു.

അഞ്ച് വര്‍ഷമായി ഇത്തരം റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഐ.എം.സി.സി തുടര്‍ന്നുവരുന്നു. നേതാക്കളായ സത്താര്‍ കുന്നില്‍, ഹമീദ് മധൂര്‍, ഷരീഫ് താമരശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി. സമൂഹത്തിലെ നിര്‍ധനരായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ മാര്‍ഗങ്ങള്‍ നടപ്പാക്കുകയാണ് ലക്ഷ്യം.

ഈ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വിവിധ ട്രേഡ് യൂനിയന്‍, സോഷ്യല്‍, ചാരിറ്റി സംഘടനകളുടെ പ്രതിനിധികളായ അബ്ദുല്‍ റാഷിദ്‌ ഖാന്‍, യാസിര്‍ ഖാന്‍, ‘റ്റൂ-റൊട്ടി ബാങ്ക്’ ചാരിറ്റി സ്ഥാപക പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍, സാമൂഹിക പ്രവര്‍ത്തക ഷാഹിസ്ത പാര്‍വീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയതായി കുവൈത്ത് ഐ.എം.സി.സി അറിയിച്ചു.

Next Post

യു.കെ: യുകെ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ ഇളവ് ആഴ്ചയില്‍ 400 പേര്‍ക്ക് നഴ്‌സിങ് പിന്‍ നമ്പര്‍ ലഭിക്കും

Sun Apr 30 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലെ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ കഴിഞ്ഞ ഫെബ്രുവരി 8 മുതല്‍ വരുത്തിയ ഇളവുകള്‍ പ്രകാരം വരുന്ന ആഴ്ചകളില്‍ ഏകദേശം 400 പേര്‍ക്ക് നഴ്സിങ് പിന്‍ നമ്പര്‍ ലഭിക്കും. ഫെബ്രുവരി 8 മുതല്‍ മാര്‍ച്ച് 25 വരെയുള്ള കണക്കു പ്രകാരം സപ്പോര്‍ട്ടിങ് ഇന്‍ഫര്‍മേഷന്‍ ഫ്രം എംപ്ലോയര്‍ സാക്ഷ്യ പത്രം വഴി 110 പേര്‍ അപേക്ഷിച്ചിട്ടുണ്ട്. ഇതു […]

You May Like

Breaking News

error: Content is protected !!