കുവൈത്ത്: ജോലിക്കായി വ്യാജ സെര്‍ടിഫികറ്റുകള്‍ ഹാജരാക്കുന്നവര്‍ ശ്രദ്ധിക്കുക, പിടിക്കപ്പെട്ടാല്‍ നിയമനടപടികൾ നേരിടേണ്ടിവരും

കുവൈത് സിറ്റി: ജോലിക്കായി വ്യാജ സെര്‍ടിഫികറ്റുകള്‍ ഹാജരാക്കുന്നവര്‍ ശ്രദ്ധിക്കുക. പിടിക്കപ്പെട്ടാല്‍ തുടര്‍ നടപടികള്‍ക്കായി നേരിട്ട് പ്രോസിക്യൂഷന് കൈമാറുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. രാജ്യത്തെ സര്‍കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടെയുമെല്ലാം സെര്‍ടിഫികറ്റുകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതാ സെര്‍ടിഫികറ്റ് ഇല്ലാതെ പരിഗണിക്കില്ലെന്ന് സിവില്‍ സര്‍വീസ് കമീഷനും വ്യക്തമാക്കി.

ജോലിക്കായി വ്യാജ സെര്‍ടിഫികറ്റ് ഹാജരാക്കുന്നവര്‍ക്ക് ജോലി ലഭിക്കില്ലെന്ന് മാത്രമല്ല തുടര്‍ നിയമനടപടികള്‍ക്കായി അവരെ പ്രോസിക്യൂഷന് കൈമാറുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. നിയമ നടപടികള്‍ സ്വീകരിച്ചകാര്യം തൊഴിലുടമയെയും സിവില്‍ സര്‍വീസസ് കമീഷനെയും അറിയിക്കുകയും ചെയ്യും.

വ്യാജ സെര്‍ടിഫികറ്റുകള്‍ തുലത്യാ സെര്‍ടിഫികറ്റിനായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ സമര്‍പിക്കപ്പെടുന്ന അവസരത്തിലോ അല്ലെങ്കില്‍ തൊഴിലുടമയോ സിവില്‍ സര്‍വീസസ് കമീഷനോ അവ വ്യാജമാണെന്ന് കണ്ടെത്തിയാലോ നിയമ നടപടികള്‍ സ്വീകരിക്കും.

Next Post

സൗദി: ദുബായില്‍ നിന്ന് 27 മലയാളികളടക്കം സൗദിയിലേക്ക് യാത്ര ചെയ്ത ബസ് കത്തിനശിച്ചു

Sat Oct 9 , 2021
Share on Facebook Tweet it Pin it Email റിയാദ് : ദുബായില്‍ നിന്ന് 27 മലയാളികളടക്കം 36 പേരുമായി സൗദിയിലേക്ക് യാത്ര ചെയ്ത ബസ് ദമാമിനടുത്ത് കത്തിനശിച്ചു. അതെ സമയം യാത്രക്കാര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ദുബായില്‍ 14 ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് സൗദിയിലേക്ക് പുറപ്പെട്ടവരാണ് ബസില്‍ ഉണ്ടായിരുന്നത്. യുപിയില്‍ നിന്നുള്ള 9 പേരും ബസിലുണ്ടായിരുന്നു. ദമാമില്‍നിന്നും 300 കിലോമീറ്റര്‍ അകലെവച്ച്‌ പുക ഉയര്‍ന്നതോടെ ബസ് […]

You May Like

Breaking News

error: Content is protected !!