യു.കെ: മലയാളികള്‍ കൂട്ടത്തോടെ യുകെയിലേക്ക് പോവുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് – ബിബിസി സര്‍വേ പത്തനംതിട്ടയിലെ വീടുകളില്‍

നാട്ടില്‍ പ്രായമായ മാതാപിതാക്കള്‍ ഒറ്റക്കാണെന്നും വാര്‍ത്ത നല്‍കി ബിബിസി. പത്തനംതിട്ട ജില്ലയിലെ കുമ്പനാടിനെ അടിസ്ഥാനമാക്കിയാണ് ബിബിസി വാര്‍ത്ത തയാറാക്കി കൊടുത്തത്. ‘കേരളം: ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം ‘(Kerala: A ghost town in the world’s most populated country) എന്ന പേരിലാണ് ബിബിസി വാര്‍ത്ത കൊടുത്തത്.

തുടര്‍വിദ്യാഭ്യാസ രംഗത്ത് മുന്‍പിലാണ് കേരളമെന്ന് അവകാശപ്പെടുമ്പോഴും വിദ്യാര്‍ഥികളെ തേടി ഇറങ്ങേണ്ട ഗതികേടിലാണ് ചില സ്‌കൂളുകളെന്നും വാര്‍ത്ത പറയുന്നു. ചൈന പോലുള്ള രാജ്യങ്ങള്‍ക്ക് സമാനമായ ജനസംഖ്യ വര്‍ധനയാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. വാര്‍ത്തയില്‍ ഇടം നേടിയ കുമ്പനാട്ടെ പല വീടുകളും ആള്‍ താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ചില ഇടങ്ങളില്‍ പ്രായമായ മാതാപിതാക്കള്‍ ഒറ്റയ്ക്കും. വിദേശ രാജ്യങ്ങളിലേക്ക് ആളുകള്‍ കുടിയേറിയ സാഹചര്യത്തില്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ നാട്ടില്‍ ഇല്ലാത്ത അവസ്ഥയാണ് നിലവില്‍.

വിരലില്‍ എണ്ണാവുന്ന വിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന ചില സ്‌കൂളുകളില്‍ വരും വര്‍ഷങ്ങളിലെ സാഹചര്യം എന്താകുമെന്ന ആശങ്ക വാര്‍ത്തയിലൂടെ അധ്യാപകര്‍ പങ്കുവയ്ക്കുന്നുണ്ട്. കുട്ടികളെ തേടി അധ്യാപകര്‍ വീടുകള്‍ കേറേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നു. കുമ്പനാട്ടിലെ 150 വര്‍ഷം പഴക്കമുള്ള ഒരു സര്‍ക്കാര്‍ യുപി സ്‌കൂളില്‍ നിലവില്‍ 50 വിദ്യാര്‍ഥികള്‍ പഠിക്കുന്നു. 1980 കളുടെ അവസാനം വരെ 700 കുട്ടികള്‍ ഉണ്ടായിരുന്ന സ്‌കൂളില്‍ വളരെ പെട്ടെന്നാണ് 50 ലേക്ക് എത്തിയത് എത്തിയത്. പഠിക്കുന്നവരില്‍ ഭൂരിഭാഗവും പട്ടണത്തിന്റെ അരികില്‍ താമസിക്കുന്ന ദരിദ്രരും നിരാലംബരുമായ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഏഴ് വിദ്യാര്‍ഥികള്‍ മാത്രമുള്ള ഏഴാം ക്ലാസിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്ളത്. ഇവിടെ 2016 ല്‍ പഠിച്ചത് ഒരു വിദ്യാര്‍ഥി മാത്രമാണെന്നും അധ്യാപകര്‍ പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നു.

ആവശ്യത്തിന് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കുക എന്നത് വെല്ലുവിളിയാണ്. വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന ഓട്ടോ റിക്ഷകള്‍ക്ക് നല്‍കാനായി എട്ട് അധ്യാപകര്‍ ഓരോ മാസവും 2,800 രൂപ ചെലവഴിക്കുന്നു. ഈ പ്രദേശത്ത് കുട്ടികള്‍ ഇല്ലെന്നും, ആളുകള്‍ താമസിക്കുന്നത് വളരെ കുറവാണെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആര്‍. ജയദേവവി പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നു.

കുമ്പനാടും അതിനെ ചുറ്റിപ്പറ്റിയുള്ള സ്ഥലങ്ങളിലും ഗ്രാമങ്ങളിലുമായി 25,000 ല്‍പ്പരം ആളുകള്‍ താമസിക്കുന്നുണ്ട്. ഇവിടെയുള്ള 11,118 വീടുകളില്‍ ഏകദേശം 15% പൂട്ടിക്കിടക്കുകയാണെന്നും ഉടമകള്‍ വിദേശത്തേക്ക് കുടിയേറുകയോ മക്കളോടൊപ്പം താമസിക്കുന്നതുകൊണ്ടോ ആണെന്നും കുമ്പനാട് ഉള്‍പ്പെടുന്ന കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജി. ആശ പറയുന്നതായും വാര്‍ത്തയില്‍ പരാമര്‍ശമുണ്ട്. കുമ്പനാടും പരിസരപ്രദേശങ്ങളിലുമായി ഇരുപതോളം സ്‌കൂളുകളുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ വളരെ കുറവാണെന്നും ജനനനിരക്ക് കുറവായതിനാല്‍ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നാട് അഭിമുഖീകരിക്കുന്നതെന്നും വാര്‍ത്ത പറയുന്നു.

Next Post

ഒമാന്‍: നിയമലംഘനം - ഒമാനില്‍ റസ്റ്റാറന്റുകളിലും കഫേകളിലും പരിശോധന

Fri Mar 31 , 2023
Share on Facebook Tweet it Pin it Email ഒമാനില്‍ വിവിധ റസ്റ്റാറന്റുകളിലും കഫേകളിലും മസ്‌കത്ത് മുനിസിപ്പാലിറ്റി പരിശോധന നടത്തി. ഭക്ഷ്യയോഗ്യമല്ലാത്ത 15 കിലോ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ട് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. റമദാന്‍റെ ഭാഗമായി ബൗഷര്‍ വിലായത്തിലെ 45ഓളം കടകളിലും റസ്റ്റാറന്‍റുകളിലുമായിരുന്നു പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

You May Like

Breaking News

error: Content is protected !!