ഒമാൻ: കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച നാല് പ്രവാസികൾ അറസ്റ്റിൽ

മസ്‍കത്ത്: ഒമാനില്‍ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച നാല് പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം.

കെട്ടിട നിര്‍മാണത്തിനായി സജ്ജമാക്കിയിരുന്ന 135 ലോഹനിര്‍മിതികളാണ് ഇവര്‍ കവര്‍ന്നത്. പിടിയിലായ പ്രവാസികള്‍ക്കെതിരെ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്, നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

അതേസമയം ഒമാനിലെ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കന്നുകാലികളെ മോഷ്ടിച്ച രണ്ട് പേരെ പിടികൂടിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്.

സുവൈഖ് വിലായത്തിലായിരുന്നു മോഷണം നടന്നത്. കഴിഞ്ഞ ദിവസവും മോഷണക്കുറ്റത്തിന് റോയല്‍ ഒമാന്‍ പൊലീസ് രണ്ടു പേരെ പിടികൂടിയിരുന്നു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഇരുവരെയും അറസ്റ്റ് ചെയ്തത്.

Next Post

യു.കെ: മാന്ദ്യമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്, 50 വർഷത്തിനിടയിലെ ഏറ്റവും വലിയ നികുതി ഇളവ് പ്രഖ്യാപിച്ച് യു.കെ

Sun Sep 25 , 2022
Share on Facebook Tweet it Pin it Email മാന്ദ്യത്തിലേക്ക് (Recession) പോവുന്ന സമ്ബദ്‌വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ വിപുലമായ നയങ്ങള്‍ (Fiscal Plan) പ്രഖ്യാപിച്ച്‌ യുകെ (UK). പുതുതായി ചുമതലയേറ്റ ധനമന്ത്രി ക്വാസി ക്വാര്‍ട്ടംഗ് (Kwasi Kwarteng) 50 വര്‍ഷത്തിനിടയിലെ രാജ്യത്തെ ഏറ്റവും വലിയ നികുതി ഇളവാണ് പ്രഖ്യാപിച്ചത്. സമ്ബന്നര്‍ക്ക് ഏര്‍പ്പെടുത്തിയരുന്ന 45 ശതമാനം നികുതി പിന്‍വലിച്ച സര്‍ക്കാര്‍ അടിസ്ഥാന നികുതി നിരക്ക് 20ല്‍ നിന്ന് 19 ശതമാനം ആയി […]

You May Like

Breaking News

error: Content is protected !!