കുവൈത്ത്: ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 503 വിദേശികളെ

കുവൈത് സിറ്റി: കുവൈതില്‍ ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 503 വിദേശികളെ. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 255 പുരുഷന്മാരെയും 248 സ്ത്രീകളെയുമാണ് സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചത്.

ഡിസംബര്‍ എട്ടുമുതല്‍ 14 വരെയുള്ള കണക്കാണ് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്ബര്‍ക്ക വിഭാഗം പുറത്തുവിട്ടത്.

അനധികൃതമായി ഗാര്‍ഹികത്തൊഴിലാളി ഓഫീസ് നടത്തിയവരും, ലൈസന്‍സില്ലാതെ വാഹനമോടിച്ചവരും നാടുകടത്തപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ആഭ്യന്തര മന്ത്രി ശൈഖ് താമിര്‍ അല്‍ അലി അസബാഹ്, മന്ത്രാലയം അന്‍ഡെര്‍ സെക്രടറി ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് ഫൈസല്‍ നവാഫ് എന്നിവരുടെ നിര്‍ദേശപ്രകാരം സെപ്റ്റംബര്‍ മുതല്‍ നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്.

അതേസമയം ഡിസംബര്‍ ഒന്നുമുതല്‍ ഏഴുവരെയുള്ള കണക്കുപ്രകാരം 348 പേര്‍ പുരുഷന്മാരും 126 പേര്‍ സ്ത്രീകളുമുള്‍പെടെ 474 പേരെയാണ് രാജ്യത്ത് നിന്ന് നാടുകടത്തിയത്. നവംബറില്‍ ആകെ 2104 പേരെയാണ് നാടുകടത്തിയത്.

Next Post

ഒമാന്‍: പ്രവാസി ക്ഷേമ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ഫര്‍ഹാന്‍ യാസിന് ലഭിച്ചു

Mon Jan 10 , 2022
ഒമാന്‍: പ്രവാസികളുടെ ക്ഷേമത്തിനായുള്ള മികച്ച ഇടപെടലുകള്‍ നടത്തുന്നതിനുള്ള ഒമാന്‍ സോഷ്യല്‍ ക്ലബ്ബ് മലയാളം വിങ്ങിന്റെ അവാര്‍ഡ് ആസ്റ്റര്‍ ഹോസ്പിറ്റിലുകളുടെ ഒമാന്‍, കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന് ലഭിച്ചു. ആതുര സേവനരംഗത്ത് നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡിനായി ഫര്‍ഹാന്‍ യാസിനെ തെരഞ്ഞെടുത്തത്. കോവിഡ് കാലത്തെ സേവനങ്ങള്‍, നിര്‍ധന കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്കുള്ള സൗജന്യ ശസ്ത്രക്രിയാ പദ്ധതികള്‍ തുടങ്ങിയവ ഇതിനായി പരിഗണിക്കപ്പെട്ടു. ഒമാനില്‍ നടന്ന ചടങ്ങില്‍ വെച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് […]

You May Like

Breaking News

error: Content is protected !!