
കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റര്‍നാഷനല്‍ സ്കൂള്‍ ഇരുപത്തിരണ്ടാമത് ഫൗണ്ടേഴ്സ് ഡേ ആഘോഷിച്ചു. അബ്ദുല്ല ഹസന്‍ താക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി.
ഇദ്ദേഹത്തെ സ്കൂള്‍ ഡയറക്ടര്‍ മലയില്‍ മൂസക്കോയ ആദരിച്ചു. പേസ് ഗ്രൂപ് ഡയറക്ടര്‍ പി.എ. സല്‍മാന്‍ ഇബ്രാഹിം, ഇന്ത്യന്‍ ലേണേഴ്‌സ് ഔണ്‍ അക്കാദമി പ്രിന്‍സിപ്പല്‍ ആശ ശര്‍മ, സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. സലീം എന്നിവര്‍ സംസാരിച്ചു. ഇന്ത്യയില്‍നിന്ന് ലണ്ടനിലേക്ക് ബൈസൈക്കിളില്‍ യാത്രതിരിച്ച ഫായിസ് അഷ്‌റഫ് അലിയെ ആദരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി. ഇന്ദുലേഖ, ഹെഡ്മിസ്ട്രസ് ശ്രീദേവി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
