യു.കെ: യുക്രൈന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കാനുള്ള പുതിയ പദ്ധതിയുമായി ബ്രിട്ടന്‍

യുക്രൈന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കാനുള്ള പുതിയ പദ്ധതിയുമായി ബ്രിട്ടന്‍. ‘ഹോംസ് ഫോര്‍’ യുക്രൈന്‍ എന്ന പേരിലാണ് പുതിയ പദ്ധതി ആവഷ്‌കരിക്കുന്നത്.

ഇതു പ്രകാരം യുക്രൈന്‍ പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷം വരെ ബ്രിട്ടനില്‍ തുടരാം. റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ നിരവധിയാളുകളാണ് യുക്രൈനില്‍ നിന്നും പലായനം ചെയ്തത്.

പതിനായിരത്തില്‍പരം ആളുകള്‍ക്ക് ബ്രിട്ടന്‍ തൊഴില്‍ വാഗ്ദാനം നല്‍കുന്നുണ്ട്. കൂടാതെ അഭയാര്‍ത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസത്തിനുമായി പ്രത്യേക പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. കാബിനറ്റ് സെക്രട്ടറി മൈക്കല്‍ ഗോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭയാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ആതിഥേയര്‍ക്ക് പ്രതിമാസം 350 പൗണ്ട് ($457, 418 യൂറോ) നല്‍കാനും തീരുമാനമായി. ചുരുങ്ങിയത് ആറ് മാസത്തെ താമസത്തിന് യുക്രൈനികള്‍ പ്രതിജ്ഞാബദ്ധരാകണമെന്ന നിബന്ധനയുമുണ്ട്. അതേസമയം യുക്രൈനില്‍ നിന്നും വരുന്നവരുടെ സ്‌പോണ്‍സര്‍ഷിപ്പ് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഏറ്റെടുക്കാം. ബ്രിട്ടീഷുകാര്‍ക്ക് സ്‌പോണ്‍സര്‍മാരായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള വെബ്‌സൈറ്റ് തിങ്കളാഴ്ച ആരംഭിക്കുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ യുക്രൈനില്‍ നിന്നുള്ള ആദ്യ സംഘത്തെ വരവേല്‍ക്കുമെന്നും കാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി പുതിയ പദ്ധതിയെ സ്വാഗതം ചെയ്തു.

Next Post

നെറുകയിൽ സിന്ദൂരവുമായി നയൻതാര - വിഘ്നേഷുമായുള്ള വിവാഹം കഴിഞ്ഞു?

Sun Mar 13 , 2022
Share on Facebook Tweet it Pin it Email തെന്നിന്ത്യന്‍ സിനിമയിലെ താരജോഡികളാണ് നയന്‍താരയും വിഘ്‍നേഷ് ശിവനും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. പ്രിയ താരങ്ങളുടെ വിവാഹത്തിനായാണ് ഏവരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഇരുവരും വിവാഹിതരായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ക്ഷേത്ര ദര്‍ശനം നടത്തുന്ന ഇരുവരുടെയും വീഡിയോയാണ് ഈ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍. നയന്‍താര നെറ്റിയില്‍ സുന്ദരം ചാര്‍ത്തിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. പിന്നാലെ ഇരുവരും വിവാഹം […]

You May Like

Breaking News

error: Content is protected !!