കുവൈത്ത്: ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച്‌ ‘ഡയബറ്റിക് ചെക്ക് അപ്പ് പാക്കേജു’മായി ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍

കുവൈറ്റ്: ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നത് നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. വൃക്ക തകരാര്‍, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്‌ക്ക് പ്രധാന കാരണം പ്രമേഹമാണ്. പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത് എന്ന തത്വം മുന്‍നിര്‍ത്തിയാണ്‌ ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച്‌ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ ‘ഡയബറ്റിക് ചെക്ക് അപ്പ് പാക്കേജ്’ അവതരിപ്പിക്കുന്നത്.

അഞ്ച് ദിനാറാണ് പാക്കേജിന്റെ നിരക്ക്. എഫ്ബിഎസ്/ആര്‍ബിഎസ്, പിപിബിഎസ്, എച്ച്‌ബിഎഐസി, സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, കൂടുതല്‍ ലാബ് പരിശോധനയില്‍ 25 ശതമാനം കിഴിവ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. ഒരു വര്‍ഷം കാലാവധിയുള്ള സൗജന്യ ബദര്‍ ഹെല്‍ത്ത് കാര്‍ഡും ലഭിക്കും.

നവംബര്‍ 14 (നാളെ) മുതല്‍ നവംബര്‍ 30 വരെയാണ് പ്രസ്തുത പാക്കേജിന്റെ കാലാവധി. ഇന്ന് നടന്ന പ്രസ് മീറ്റില്‍ അഷ്‌റഫ് ആയൂര്‍ (കണ്‍ട്രി ഹെഡ്), അബ്ദുല്‍ റസാഖ് (ബ്രാഞ്ച് മാനേജര്‍) എന്നിവരാണ് പാക്കേജ് അവതരിപ്പിച്ചത്.

017 മാര്‍ച്ചിലാണ് ബദര്‍ അല്‍ സമ പ്രവര്‍ത്തനം ആരംഭിച്ചത്. ‘മോര്‍ ദാന്‍ ഹെല്‍ത്ത് കെയര്‍…ഹ്യൂമന്‍ കെയര്‍’ എന്നതാണ് ആപ്തവാക്യം. യൂറോളജി, ഓര്‍ത്തോപീഡിക്‌സ്, ജനറല്‍ സര്‍ജറി, പീഡിയാട്രിക്‌സ്, ഇഎന്‍ടി, ഡെന്റിസ്ട്രി, ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഡെര്‍മറ്റോളജി & കോസ്‌മെറ്റോളജി, ജനറല്‍/ഇന്റേണല്‍ മെഡിസിന്‍, ഫാമിലി മെഡിസിന്‍, റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി, കോള്‍ സെന്റര്‍ തുടങ്ങി വിപുലമായ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സേവനങ്ങള്‍ ബദര്‍ അല്‍ സമ വാഗ്ദാനം ചെയ്യുന്നു.

സന (ബ്രാന്‍ഡിംഗ് & മീഡിയ മാര്‍ക്കറ്റിംഗ്), രഹജന്‍ (മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്), ഷെറിന്‍ (ടെലിമാര്‍ക്കറ്റിംഗ് & സോഷ്യല്‍ മീഡിയ), പ്രീമ (മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍), ഖാദിര്‍ (ഫീല്‍ഡ് മാര്‍ക്കറ്റിംഗ്), തസീര്‍ (ഇന്‍ഷുറന്‍സ് കോര്‍ഡിനേറ്റര്‍), റെഫായ് (ബിസിനസ് ഡെവലപ്‌മെന്റ് കോര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ പരിപാടി ഏകോപിപ്പിച്ചു.

വിവരങ്ങള്‍ക്ക്: 60689323, 60683777, 60968777

Next Post

കുവൈത്ത്: സാരഥി കുവൈറ്റിന്റെ 23 മത് വാര്‍ഷികാഘോഷം 'സാരഥീയം 2022' 18-ന്

Mon Nov 14 , 2022
Share on Facebook Tweet it Pin it Email കുവൈത്ത്‌ സിറ്റി: സാരഥി കുവൈറ്റിന്റെ 23 മത് വാര്‍ഷികാഘോഷം, വിശ്വമഹാഗുരു ശ്രീനാരായണ ഗുരുദേവന്‍ കല്പിച്ചരുളിയ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി/ ബ്രഹ്‌മവിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലികളുടെ ആഘോഷവും ഒരുമിച്ച്‌ ‘സാരഥീയം 2022’ എന്ന പേരില്‍ കുവൈറ്റിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ 2022 നവംബര്‍ 18 ന് ‘ വിപുലമായി ആഘോഷിക്കുന്നു . ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ പ്രസിഡന്റ് […]

You May Like

Breaking News

error: Content is protected !!