യു.കെ: യുകെയില്‍ വാഹനമോടിക്കുന്നതിന് മുന്‍പ് ഈ അസുഖങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുക, ഇല്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വരും

ലണ്ടന്‍: യുകെയില്‍ ഇനി പിഴയില്ലാതെ വണ്ടിയോടിക്കണമെങ്കില്‍ വാഹനത്തിന്റെ ഉചിതമായ രേഖകളും ഡ്രൈവിംഗ് ലൈസന്‍സും മാത്രമുണ്ടായാല്‍ പോരെന്നറിയുക. ചില രോഗങ്ങളുള്ളവര്‍ ഇക്കാര്യം യഥാസമയം ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സി( ഡിവിഎല്‍എ)യെ അറിയിച്ചിരിക്കണമെന്ന നിയമം നിലവില്‍ വന്നതിനാല്‍ ഏവരും ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പ് ശക്തമായിട്ടുണ്ട്. പുതിയ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 118 രോഗാവസ്ഥകളുടെ ലിസ്റ്റ് ഡിവിഎല്‍എ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലേതെങ്കിലും അസുഖമോ അതില്‍ കൂടുതലോ ഉള്ളവര്‍ ഈ വിവരം ഡിവിഎല്‍എയില്‍ കൃത്യസമയത്ത് അറിയിച്ചില്ലെങ്കില്‍ അത്തരക്കാര്‍ വണ്ടിയുമായി റോഡില്‍ ഇറങ്ങിയാല്‍ 1000 പൗണ്ട് വരെ ഫൈനായി കീശയില്‍ നിന്ന് ചോരുമെന്നാണ് മുന്നറിയിപ്പ്. ഇത് പ്രകാരം ലൈസന്‍സിനായി അപ്ലിക്കേഷന്‍ സമര്‍പ്പിക്കുമ്പോഴും അത് പുതുക്കുമ്പോഴും തങ്ങളുടെ അസുഖങ്ങളെക്കുറിച്ച് വെളിപ്പെടുത്താന്‍ അപേക്ഷകര്‍ക്ക് അവസരമേകുന്ന തരത്തില്‍ ഡിവിഎല്‍എ തങ്ങളുടെ അപ്ലിക്കേഷന്‍ പ്രൊസസിലെ മെഡിക്കല്‍ പോര്‍ഷനില്‍ 2022ല്‍ ചില മാറ്റങ്ങള്‍ നടപ്പിലാക്കിയിരുന്നു.

ഇതിന് മുമ്പ് ഒരു ഡോക്ടര്‍ക്ക് മാത്രമായിരുന്നു മെഡിക്കല്‍ ക്വസ്റ്റിയനയര്‍ പൂരിപ്പിക്കാന്‍ അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ പുതിയ മാറ്റമനുസരിച്ച് സ്പെഷ്യലിസ്റ്റ് നഴ്സ്, ഒപ്റ്റീഷ്യന്‍ എന്നിവര്‍ക്കും ഇതിന് അധികാരമേകിയിട്ടുണ്ട്. മറവിരോഗം, വിവിധ അവയവങ്ങള്‍ക്കുള്ള വൈകല്യങ്ങള്‍, കാന്‍സര്‍, തിമിരം, ഉയര്‍ന്ന ബ്ലഡ് പ്രഷര്‍, വിഷാദരോഗം, പ്രമേഹം, മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍, ഹൃദ്രോഗം, നിശാന്ധത, വ്യക്തിത്വ വൈകല്യങ്ങള്‍ തുടങ്ങിയ നിരവധി രോഗങ്ങളാണ് ഡിവിഎല്‍എ പുറത്തിറക്കിയ ലിസ്റ്റിലുളളത്. ഈ രോഗങ്ങളിലേതെങ്കിലുമുള്ളവര്‍ ഉടനടി ഡിവിഎല്‍എയെ ഇക്കാര്യം അറിയിക്കേണ്ടതാണെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു. ഇത്തരത്തില്‍ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം, രണ്ട് വര്‍ഷം , മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം എന്നിങ്ങനെയുള്ള ഹ്രസ്വകാല വാലിഡിറ്റിയുളള ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഡിവിഎല്‍എ നിങ്ങള്‍ക്ക ഇഷ്യൂ ചെയ്യുകയാണ് ചെയ്യുന്നത്. ഇതല്ലെങ്കില്‍ ഓരോരുത്തരുടെയും രോഗാവസ്ഥയുടെ അടിസ്ഥാനത്തില്‍ ചില പ്രത്യേക കണ്‍ട്രോളുകള്‍ അവരുടെ വാഹനങ്ങളില്‍ സ്ഥാപിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഡ്രൈവര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടുന്ന 118 രോഗാവസ്ഥകളുടെ ലിസ്റ്റ് ഡിവിഎല്‍എ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

Next Post

കുവൈത്ത്: കുവൈത്തില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നു

Sat May 27 , 2023
Share on Facebook Tweet it Pin it Email കുവൈത്ത്: കുവൈത്തില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നു. ഈ അധ്യയന വര്‍ഷത്തോടെ 2,400 പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രവാസി അധ്യാപകരുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.ഇതില്‍ വിവിധ കാരണങ്ങളാല്‍ രാജിവെച്ച 500 ളം അദ്ധ്യാപകര്‍ കൂടി ഉള്‍പ്പെടുമെന്ന് പ്രാദേശിക മാധ്യമമായ അല്‍- ഖബസ് റിപ്പോര്‍ട്ട് ചെയ്തു. സ്വദേശികള്‍ക്ക് അവസരമൊരുക്കുന്നതിനായാണ് […]

You May Like

Breaking News

error: Content is protected !!