കുവൈത്ത്: ചരിത്ര തീരുമാനത്തിലേക്ക് കുവൈത്ത് – സൈന്യത്തില്‍ വനിതകള്‍ക്കും പ്രവേശനം അനുവദിച്ചേക്കും

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സൈന്യത്തില്‍ വനിതകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച്‌ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലി തീരുമാനം പുറപ്പെടുവിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

രാജ്യസുരക്ഷയ്ക്ക് പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും സൈന്യത്തില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതാണ് ഈ തീരുമാനം. ഓഫീസേഴ്‌സ്, നോണ്‍ കമ്മീഷന്‍ഡ് ഓഫീസേഴ്‌സ് എന്നീ തസ്തികകളില്‍ നിയമനം അനുവദിക്കും.

പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ വനിതകളുടെ സേവനമുണ്ടാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആദ്യ ബാച്ചില്‍ 100-150 വനിതകള്‍ ഉണ്ടാകുമെന്നാണ് സൂചന. സൈന്യത്തിലെ വനിതകളുടെ പങ്കാളിത്തം കുവൈറ്റിനെ സംബന്ധിച്ചിടത്തോളം ഒരു ചരിത്രപരമായ നിമിഷമാണ്.

Next Post

ഒമാൻ: വന്‍തോതില്‍ മദ്യം കടത്തിയ സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ അറസ്റ്റിൽ

Mon Oct 11 , 2021
Share on Facebook Tweet it Pin it Email മസ്‌കത്ത്: ഒമാനില്‍ വന്‍തോതില്‍ മദ്യം കടത്തിയ സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. ഖസബ് സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ സഹകരണത്തോടെ മുസന്ദം ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡാണ് നടപടിയെടുത്തത്. ഒമാന്റെ സമുദ്രാതിര്‍ത്തിയില്‍ രണ്ട് ബോട്ടുകളിലാണ് സംഘം എത്തിയത്. 61 ബോക്‌സുകളിലായി 4200ല്‍ അധികം ക്യാന്‍ മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മദ്യമടങ്ങിയ പെട്ടികള്‍ ഇവിടെ […]

You May Like

Breaking News

error: Content is protected !!