ഒമാൻ: വന്‍തോതില്‍ മദ്യം കടത്തിയ സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ അറസ്റ്റിൽ

മസ്‌കത്ത്: ഒമാനില്‍ വന്‍തോതില്‍ മദ്യം കടത്തിയ സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി.

ഖസബ് സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ സഹകരണത്തോടെ മുസന്ദം ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡാണ് നടപടിയെടുത്തത്. ഒമാന്റെ സമുദ്രാതിര്‍ത്തിയില്‍ രണ്ട് ബോട്ടുകളിലാണ് സംഘം എത്തിയത്.

61 ബോക്‌സുകളിലായി 4200ല്‍ അധികം ക്യാന്‍ മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മദ്യമടങ്ങിയ പെട്ടികള്‍ ഇവിടെ വെച്ച്‌ കൈമാറുന്നതിനിടെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Next Post

കുവൈത്ത്: ആദ്യമായി സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തി

Tue Oct 12 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പ്പെടുത്തി. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയ നടക്കുന്നത്. ഇബ്‌നു സീന ആശുപത്രിയിലെ പീഡിയാട്രിക് സര്‍ജറി വിഭാഗമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. രണ്ട് ശിശുകള്‍ക്കും 800 ഗ്രാമാണ് തൂക്കം. ഉദരഭാഗത്ത് ശസ്ത്രക്രിയ നടത്തിയാണ് ഇവരെ വേര്‍പ്പെടുത്തിയത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുടല്‍സംബന്ധമായ പ്രശ്‌നം മൂലമാണ് അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയത്. വളരെ […]

You May Like

Breaking News

error: Content is protected !!