കുവൈത്ത്: ആദ്യമായി സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പ്പെടുത്തി. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയ നടക്കുന്നത്.

ഇബ്‌നു സീന ആശുപത്രിയിലെ പീഡിയാട്രിക് സര്‍ജറി വിഭാഗമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

രണ്ട് ശിശുകള്‍ക്കും 800 ഗ്രാമാണ് തൂക്കം. ഉദരഭാഗത്ത് ശസ്ത്രക്രിയ നടത്തിയാണ് ഇവരെ വേര്‍പ്പെടുത്തിയത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കുടല്‍സംബന്ധമായ പ്രശ്‌നം മൂലമാണ് അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയത്. വളരെ പെട്ടെന്ന് തന്നെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ വിദഗ്ധസംഘത്തിനായി. 18 ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ ഉദ്യമത്തിന്റെ ഭാഗമായി.

Next Post

കുവൈത്ത്: നാട്ടിലേക്ക് മടങ്ങിയവർക്ക് പുതിയ വിസയിൽ തിരിച്ച് വരാം - പ്രവാസികൾക്ക് സന്തോഷം നൽകുന്ന വാർത്തയുമായി കുവൈത്ത്

Tue Oct 12 , 2021
Share on Facebook Tweet it Pin it Email ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉണരുകയാണ്. പഴയ പ്രതാപം കൈവിടാതെ പുതിയ ലോകത്തെ കയ്യടക്കാന്‍ കൂടുതല്‍ കുതിപ്പുകള്‍ക്ക് ഒരുങ്ങുകയാണ്. ഇപ്പോഴിതാ പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് കുവൈറ്റ്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പ്രവാസികളില്‍ നിറഞ്ഞുനില്‍ക്കുന്ന ആശങ്കകള്‍ക്ക് ഇതാ വിരാമം കുറിച്ചിരിക്കുന്നു. പ്രത്യേകിച്ച്‌ കൊറോണ വ്യാപനത്തിന് പിന്നാലെ നാട്ടില്‍ എത്തിയ പ്രവാസികള്‍ക്ക്…. 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നല്‍കണമെങ്കില്‍ […]

You May Like

Breaking News

error: Content is protected !!