യു.കെ: പൗണ്ട് ശക്തിപ്രാപിച്ചു, പ്രവാസികള്‍ സന്തോഷത്തില്‍

ലണ്ടന്‍: ഡോളറിന് എതിരെ അഞ്ച് മാസത്തിനിടെ ഉയര്‍ന്ന നിലയില്‍ വിനിമയം നടത്തി പൗണ്ട്. യുകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുന്നത് ഒഴിവാക്കുമെന്ന പ്രതീക്ഷ ശക്തമായതോടെയാണ് കറന്‍സി ചുവടുറപ്പിക്കുന്നത്. സ്റ്റെര്‍ലിംഗ് 1.2827 ഡോളറാണ് മുന്നോട്ട് പോയത്. ആഗസ്റ്റ് 1ന് ശേഷം ആദ്യമായാണ് ഈ കുതിപ്പ്. ഇതിന് ശേഷം ചെറിയ തോതില്‍ നേട്ടം നഷ്ടമാക്കുകയും ചെയ്തു. അടുത്ത വര്‍ഷം ഡോളറിന് എതിരെ സ്റ്റെര്‍ലിംഗ് കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുമെന്നാണ് അനലിസ്റ്റുകളുടെ പക്ഷം. 1.35 ഡോളര്‍ വരെ എത്തുമെന്നാണ് യുഎസ് ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ഗോള്‍ഡ്മാന്‍ സാഷസ് പ്രവചനം.

കഴിഞ്ഞ വര്‍ഷത്തെ ലിസ് ട്രസിന്റെ നാശം വിതച്ച മിനി ബജറ്റിന് ശേഷം 1.04 ഡോളറിലേക്ക് റെക്കോര്‍ഡ് തകര്‍ച്ച നടത്തിയ ശേഷമാണ് ഈ ശക്തമായ തിരിച്ചുവരവ്. യുഎസ് ഫെഡറല്‍ റിസര്‍വ് അടുത്ത വര്‍ഷം പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിയ്ക്കുമെന്ന പ്രതീക്ഷ സജീവമാണ്. ഈ മേച്ചില്‍പ്പുറം പ്രതീക്ഷിച്ചാണ് പൗണ്ടും നില്‍ക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 6ന് ചാന്‍സലര്‍ ജെറമി ഹണ്ട് അവതരിപ്പിക്കുന്ന ബജറ്റിലും വിപണി ഉറ്റുനോക്കുന്നുണ്ട്. പണപ്പെരുപ്പം കുറയ്ക്കാനുള്ള പരിശ്രമങ്ങള്‍ തകര്‍ച്ചയിലേക്ക് നയിക്കാതെ, സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ യുകെ സമ്പദ് വ്യവസ്ഥയ്ക്ക് സാധിക്കുമെന്ന് ബ്ലൂംബര്‍ഗ് 52 ഇക്കണോമിസ്റ്റുകള്‍ക്ക് ഇടയില്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കുന്നു. പുതുവര്‍ഷത്തില്‍ കാര്യങ്ങള്‍ കടുപ്പമാണെങ്കിലും ജിഡിപി 0.3 ശതമാനം വളരുമെന്ന് ഇവര്‍ പ്രവചിക്കുന്നു. കുറഞ്ഞ പണപ്പെരുപ്പത്തിന്റെ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയും, കൂടാതെ ജീവിതച്ചെലവ് പ്രതിസന്ധികളും അവസാനിക്കുന്നത് ഗുണകരമാകും.

Next Post

ഒമാന്‍: സലാലയിലെ മലയാള വിഭാഗം കലാ മാമാങ്കത്തിന് ഉജ്ജ്വല സമാപനം

Fri Dec 29 , 2023
Share on Facebook Tweet it Pin it Email സലാല: സലാലയിലെ മലയാളി വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് പ്രൗഢമായ സമാപനം. സോഷ്യല്‍ ക്ലബ് ഹാളില്‍ അഞ്ചു വാരാന്ത്യങ്ങളിലായി ഏഴു ദിവസമായി രണ്ടു വേദികളില്‍ നടന്ന മത്സരങ്ങള്‍ക്കാണ് തിരശ്ശീല വീണത്. കലാ പ്രതിഭയായി അദീപ് ക്രഷ്ണകുമാറിനെയും കലാതിലകമായി ബി.ശ്രീനിധിനെയും തെരഞ്ഞെടുത്തു. മുഹമ്മദ് അമാൻ, അഖില അനൂപ്, അമേയ മെഹ്റീൻ എന്നിവര്‍ ഭാഷാശ്രീ പുരസ്കാരം നേടി. സ്റ്റേജ് സ്റ്റേജിതര […]

You May Like

Breaking News

error: Content is protected !!