യു.കെ: കുതിച്ചുയരുന്ന ഫീസും പുതിയ നിബന്ധനകളും വിദ്യാര്‍ഥി വിസകള്‍ക്ക് തിരിച്ചടിയാകുന്നു

ലണ്ടന്‍: എംബിഎ പഠിക്കാനായി യുകെയില്‍ പോകുന്നത് വിദേശ വിദ്യാര്‍ത്ഥികളുടെ ഒരു പതിവ് രീതിയാണ്. എന്നാല്‍ കുതിച്ചുകയറുന്ന ഫീസും, പുതിയ യുകെ നിയന്ത്രണങ്ങളും ചേര്‍ന്ന് ദൈര്‍ഘ്യമേറിയ പ്രോഗ്രാമുകള്‍ക്കുള്ള ഡിമാന്‍ഡ് ഇടിച്ചതായി ലണ്ടന്‍ ബിസിനസ്സ് സ്‌കൂള്‍ വൈസ്-ഡീന്‍ ചൂണ്ടിക്കാണിക്കുന്നു. ദൈര്‍ഘ്യം കുറഞ്ഞ കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് 15-21 മാസം വരെ ദൈര്‍ഘ്യമുള്ള മാസ്റ്റര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷന്‍ ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നായി എല്‍ബിഎസ് പ്രഖ്യാപിച്ചത്. ‘എംബിഎ ഒരു ഡിഗ്രിയെന്ന നിലയില്‍ പക്വതയാര്‍ജ്ജിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതിന് ഇനിയും ഏറെ കാലം മുന്നോട്ട് പോകാനുണ്ട്’, എല്‍ബിഎസ് വൈസ്-ഡീന്‍ ജൂലിയാന്‍ ബിര്‍കിന്‍ഷോ പറഞ്ഞു.

ദൈര്‍ഘ്യം കുറഞ്ഞ കോഴ്സുകള്‍ക്ക് ആഗോള ജനപ്രീതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1908-ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ ഗ്രാജുവേറ്റ് മാനേജ്മെന്റ് സ്‌കൂള്‍ ഓഫര്‍ ചെയ്ത രണ്ട് വര്‍ഷത്തെ പ്രോഗ്രാമുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതാണ് സ്ഥിതി. വിസാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയ സര്‍ക്കാര്‍ നടപടിയാണ് രണ്ട് വര്‍ഷത്തെ പ്രോഗ്രാമിന് പ്രധാനമായും ഡിമാന്‍ഡ് കുറച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ വന്നതോടെയാണ് ദൈര്‍ഘ്യം കുറഞ്ഞ കോഴ്സുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതെന്ന് ജിഎംഎസി ഗവേഷണം വ്യക്തമാക്കുന്നു. ഡിപ്പന്‍ഡന്റുമാരെ കൊണ്ടുവരാന്‍ കഴിയില്ലെങ്കില്‍ ഒരു വര്‍ഷത്തെ എംബിയെയാണ് കൂടുതല്‍ ആകര്‍ഷണീയമായി മാറുന്നത്. 2024-ല്‍ എല്‍ബിഎസ് നല്‍കുന്ന എംബിഎ ഇന്‍ടേക്കിന് 115,000 പൗണ്ടാണ് ട്യൂഷന്‍ ഫീസ്.

Next Post

കുവൈത്ത്: പ്രവാസിയുടെ വീട്ടില്‍ മോഷണം

Fri Feb 2 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: പ്രവാസിയുടെ വീട്ടില്‍ വൻ മോഷണം. ഹവല്ലി അല്‍ മുത്തന്ന സ്ട്രീറ്റിലെ ബ്ലോക്ക് ആറില്‍ താമസിക്കുന്ന പ്രവാസിയുടെ അപ്പാർട്ട്‌മെൻ്റിലാണ് മോഷണം നടന്നത്. 8,000 ദീനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഫോറൻസിക് സംഘം വീട്ടില്‍ തെളിവെടുപ്പ് നടത്തി.

You May Like

Breaking News

error: Content is protected !!