കുവൈത്ത്: കുവൈത്ത് വിസ ആപ്പ് പരീക്ഷണ അടിസ്‌ഥാനത്തില്‍ പുറത്തിറക്കി

[11:32 pm, 16/02/2023] Jilshaa: സ ഇലക്‌ട്രോണിക് ആപ്ലിക്കേഷന്‍ സംവിധാനം വരുന്നതോടെ രാജ്യത്തെ തൊഴില്‍ വിപണി കൂടുതല്‍ സുതാര്യമാകും. കുവൈത്തിലേക്ക് പുതുതായി വരുന്ന പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്ബായി എന്‍ട്രി വിസയുടെ സാധുത ഉറപ്പ് വരുത്താന്‍ ആപ്പിലൂടെ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
[11:32 pm, 16/02/2023] Jilshaa: ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സബാഹിന്‍റെ നേതൃത്വത്തിലുള്ള ഡെമോഗ്രാഫിക്സ് ആന്‍ഡ് ലേബര്‍ മാര്‍ക്കറ്റ് ഡെവലപ്മെന്‍റ് സമിതിയാണ് ആപ്പ് പുറത്തിറക്കുന്നത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

കുവൈത്ത് വിസ ആപ്പ് ഔദ്യോഗികമായി പുറത്തിറക്കുന്നതിനു മുന്നോടിയായി വിദേശകാര്യ മന്ത്രാലയം, വിവിധ എയര്‍ലൈനുകള്‍, വിദേശത്തുള്ള കുവൈത്ത് എംബസികള്‍ എന്നിവരുമായി പ്രവര്‍ത്തനവും ഏകോപനവും നടത്തി വരികയാണെന്ന് മന്ത്രാലയം അറിയിച്ചു. ഒദ്യോഗികമായി ആപ്പ് ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍ വിസ ആപ്പ് വഴി മാത്രമേ സന്ദര്‍ശകരെ കുവൈറ്റിലേക്ക് കടക്കാന്‍ അനുവദിക്കൂ.ഇലക്‌ട്രോണിക് ഡിജിറ്റല്‍ സംവിധാനം വരുന്നതോടെ വ്യാജ വിസകള്‍ ഇല്ലാതാക്കുവാനും ക്രിമിനല്‍ രേഖകളോ പകര്‍ച്ചവ്യാധികളോ ഉള്ളവരുടെ പ്രവേശനം തടയുവാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസി തൊഴിലാളിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്മാര്‍ട്ട് എംപ്ലോയീസ് ഐഡിയും പദ്ധതിയുടെ ഭാഗമായി അഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരുന്നു.

Next Post

യു.കെ: ആളുകളെ കിട്ടാതെ യുകെ വിഷമിക്കുമ്പോള്‍ ജോലിക്കാരെ തേടി ഓസ്‌ട്രേലിയന്‍ സംഘം യുകെയില്‍

Fri Feb 17 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടനില്‍ ആകെ തന്നെ ജോലിക്ക് ആളെ കിട്ടാന്‍ പ്രയാസമാണ്. ജോലിയില്‍ ഉള്ളവരാകട്ടെ മെച്ചപ്പെട്ട ശമ്പളം തേടി സമരത്തിലും. ഇതിനിടയിലാണ് ‘കത്തുന്ന പുരയുടെ കഴുക്കോല്‍ ഊരാന്‍’ ഓസ്ട്രേലിയന്‍ പ്രതിനിധി സംഘം യുകെയിലേക്ക് എത്തുന്നത്. ലക്ഷ്യം ബ്രിട്ടനിലെ നഴ്സുമാര്‍ മുതല്‍ ഡോക്ടര്‍മാരെയും, അധ്യാപകരെയും അടിച്ചുമാറ്റി ഓസ്ട്രേലിയയില്‍ എത്തിക്കുകയെന്നത് തന്നെ!ഏകദേശം 31,000 ബ്രിട്ടീഷ് നഴ്സുമാര്‍, ഡോക്ടര്‍മാര്‍, പോലീസുകാര്‍, അധ്യാപകര്‍ എന്നിങ്ങനെയുള്ള ജോലിക്കാരെയാണ് […]

You May Like

Breaking News

error: Content is protected !!