ഒമാന്‍: ശൈത്യകാല ടൂറിസം – ഒമാനില്‍ ടി.യു.ഐ എയര്‍വേസ് സര്‍വിസ് നടത്തും

ലോകത്തിലെ ഏറ്റവും വലിയ ചാര്‍ട്ടര്‍ എയര്‍ലൈനുകളില്‍ ഒന്നായ ടി.യു.ഐ എയര്‍വേസ് ഒമാനിലെ ഈ വര്‍ഷത്തെ ശൈത്യകാല ടൂറിസം സീസണില്‍ ചാര്‍ട്ടര്‍ ഫ്ലൈറ്റുകള്‍ നടത്തും.

AeroRoutes.com പ്രഖ്യാപിച്ച വിശദാംശങ്ങളിലാണ് ഇക്കാര്യം പറയുന്നത്.യുനൈറ്റഡ് കിങ്ഡം, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന ബ്രിട്ടീഷ് എയര്‍ലൈനാണ് ടി.യു.ഐ.

അതേസമയം മസ്കത്ത് നൈറ്റ്, മസ്കത്ത് ഈറ്റ്സ് അടക്കമുള്ള പരിപാടികളുടെ വിജയകരമായ നടത്തിപ്പിനുശേഷം സമ്മര്‍ ഫെസ്റ്റുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ജൂണ്‍ 28 മുതല്‍ ഒരു മാസക്കാലമാണ് വേനല്‍ക്കാല ഉത്സവം നടക്കുക. വാണിജ്യ ഇനങ്ങള്‍, വിനോദ പരിപാടികള്‍ തുടങ്ങിയവ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി സംഘടിപ്പിക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും ഫെസ്റ്റിവല്‍ സഹായകമാവും.

Next Post

കുവൈത്ത്: നാലു മാസത്തിനിടെ കുവൈത്തില്‍ പുറപ്പെടുവിച്ചത് 18,000ത്തിലേറെ യാത്രവിലക്ക് ഉത്തരവുകള്‍

Fri Apr 28 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ നാലു മാസത്തിനിടെ പുറപ്പെടുവിച്ചത് 18,000ത്തിലേറെ യാത്രവിലക്ക് ഉത്തരവുകള്‍. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ് കുവൈത്തികള്‍ക്കും പ്രവാസികള്‍ക്കുമായി ഇത്രയും ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്ന് ഔദ്യോഗിക കണക്കുകളെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നീതിന്യായ മന്ത്രാലയത്തിന്റെ സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ചുള്ള റിപ്പോര്‍ട്ടാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്ബോള്‍ നേരിയ വര്‍ധനയാണ് യാത്രവിലക്കില്‍ ഉണ്ടായിട്ടുള്ളത്. വിവിധ നിയമലംഘനങ്ങളില്‍ […]

You May Like

Breaking News

error: Content is protected !!