ഒമാന്‍: ഒമാന്‍ ദേശീയ ദിനം ലഗേജ്‌ വര്‍ധിപ്പിച്ച്‌ ഗോ ഫസ്റ്റ് എയര്‍ ലൈന്‍

മസ്കത്ത്: ഒമാന്റെ ദേശിയ ദിനത്തോടനുബന്ധിച്ച്‌ കണ്ണൂര്‍ സെക്റ്ററിലേക്ക് ലഗേജ്‌ കൊണ്ടുപോകുന്നതിന്റെ തൂക്കം വര്‍ധിപ്പിച്ച്‌ ഗോ ഫസ്റ്റ് എയര്‍ ലൈന്‍. 30 കിലോ ഉണ്ടായിരുന്ന മസ്കത്ത്-കണ്ണൂര്‍ സെക്റ്ററുകളില്‍ ഇനി മുതല്‍ 40 കിലോ ബാഗേജ്‌ കൊണ്ടുപോകാം.

ഹാന്‍ഡ് ബാഗേജ്‌ ഏഴ് കിലോയ്ക്ക് പുറമെയാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. നവംബര്‍ മുതല്‍ ഡിസംബര്‍ പതിനഞ്ചുവരെയുള്ള ദിവസങ്ങളിലായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. മറ്റു വിമാനകമ്ബനികളും അനുകൂല്യങ്ങള്‍ പ്രഖ്യാപിക്കും എന്നുള്ള പ്രതീക്ഷയിലാണ് പ്രവാസികള്‍. നിലവില്‍ കണ്ണൂരില്‍നിന്ന് മസ്കത്തിലേക്കും തിരിച്ചും ആണ് ഗോ ഫാസ്റ്റ് സര്‍വീസ് നേരിട്ട് സര്‍വീസ് നടത്തുന്നത്.

ക്രിസ്മസ്, ന്യൂ ഇയര്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വിമാന കമ്ബനികള്‍ ഈടാക്കുന്നത്. ഡിസംബര്‍ മാസത്തില്‍ 90 റിയാല്‍ മുതലാണ് കേരളത്തിലേക്കുള്ള യാത്ര നിരക്ക് നിരക്ക്. ഇനിയും ഉയരാനാണ് സാധ്യതയെന്നു ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നു.

Next Post

ഒമാന്‍: അനധികൃത മീന്‍പിടിത്തം ഒമാനില്‍ രണ്ടു പേര്‍ പിടിയില്‍

Mon Nov 7 , 2022
Share on Facebook Tweet it Pin it Email അനധികൃത മീന്‍പിടിത്തവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയില്‍. ദോഫാര്‍ ഗവര്‍ണറേറ്റിലെ താഖാ വിലായത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സീസണല്ലാത്ത സമയത്ത് ലോബ്സ്റ്റര്‍ പിടികൂടിയതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. അനധികൃത മീന്‍പിടിത്തത്തിന് ഉപയോഗിച്ച 56 വലകളും പിടിച്ചെടുത്തു.നവംബര്‍ രണ്ടു മൂന്നു തിയതികളിലായി സലാല, റഖ്യൂത്ത്, ദാല്‍കുട്ട് എന്നി വിലായത്തുകളില്‍ ഫിഷറീസ് കണ്‍ട്രോളം ടീം നടത്തിയ പരിശോധനയിലാണ് നടപടി.

You May Like

Breaking News

error: Content is protected !!