ഒമാന്‍: ഒമാന്‍-കേരള സെക്ടറുകളില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുമായി വിമാന കമ്പനികള്‍

ഒമാന്‍-കേരള സെക്ടറുകളില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുമായി വിമാന കമ്ബനികള്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ പകുതി നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് പ്രവാസി മലയാളികള്‍. പെരുന്നാളിന് തൊട്ടുമുമ്ബുള്ള ദിവസങ്ങളില്‍ വരെ 50 റിയാലില്‍ താഴെ മാത്രമാണ് ടിക്കറ്റ് നിരക്ക്.

ഒമാന്‍-കേരള സെക്ടറുകളിലേക്ക് മുന്‍ വര്‍ഷങ്ങളില്‍ മൂന്ന് ഇരട്ടിവരെ ടിക്കറ്റ് നിരക്കുയര്‍ന്നിരുന്ന റമദാനിലെ അവസാന ദിനങ്ങളിലും ഇത്തവണ താരതമ്യേന കുറഞ്ഞ ചെലവില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്കാണ് വിമാന ടിക്കറ്റ് നിരക്ക് കുറവുള്ളത്.ടിക്കറ്റ് നിരക്ക് കൂടുതല്‍ തിരുവനന്തപുരത്തേക്കുമാണ്. സലാലയില്‍ നിന്നുള്ള നിരക്കുകളിലും വലിയ വര്‍ധന ഇത്തവണയില്ല.

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ മസ്‌കത്തില്‍ നിന്നും കോഴിക്കോട്ടേക്ക് ഏപ്രില്‍ 18 വരെ 37 റിയാലിന് ടിക്കറ്റുകള്‍ ലഭ്യമാണ്. മസ്‌കത്ത്-കണ്ണൂര്‍ റൂട്ടില്‍ ഏപ്രില്‍ 17ന് 35 റിയാലാണ് ടിക്കറ്റിന് ചെലവ് വരുന്നത്. തിരുവനന്തപുരം സെക്ടറില്‍ ഏപ്രില്‍ 18 വരെ 42 റിയാലില്‍ താഴെയാണ് നിരക്ക്.അതേസമയം, ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ പെരുന്നാളിന് നാട്ടിലേക്ക് ടിക്കറ്റെടുത്തവര്‍ കുറവാണെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍, ഒമാനില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചത് ടിക്കറ്റ് നിരക്കുയര്‍ന്നേക്കുമെന്നും ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.

Next Post

കുവൈത്ത്: സ്റ്റുഡന്‍റ്സ് ഇന്ത്യ കുവൈത്ത് ഇഫ്താര്‍

Sat Apr 15 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്തിന്റെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്‍റ്സ് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. യുവ പ്രഭാഷകന്‍ ഡോ. അലിഫ് ഷുക്കൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. നൂതന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതോടൊപ്പം ജീവിതത്തിലുടനീളം മാനുഷിക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച്‌ വിദ്യാര്‍ഥികള്‍ സമൂഹത്തിന് മാതൃകയാകണമെന്ന് അദ്ദേഹം പറഞ്ഞു. കെ.ഐ.ജി പ്രസിഡന്റ് പി.ടി. ഷരീഫ് സംഗമം ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്‍റ്സ് ഇന്ത്യ കേന്ദ്ര […]

You May Like

Breaking News

error: Content is protected !!