കുവൈത്ത്: കുവൈത്തില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നു

കുവൈത്ത്: കുവൈത്തില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നു. ഈ അധ്യയന വര്‍ഷത്തോടെ 2,400 പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

പ്രവാസി അധ്യാപകരുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.ഇതില്‍ വിവിധ കാരണങ്ങളാല്‍ രാജിവെച്ച 500 ളം അദ്ധ്യാപകര്‍ കൂടി ഉള്‍പ്പെടുമെന്ന് പ്രാദേശിക മാധ്യമമായ അല്‍- ഖബസ് റിപ്പോര്‍ട്ട് ചെയ്തു. സ്വദേശികള്‍ക്ക് അവസരമൊരുക്കുന്നതിനായാണ് പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുന്നത്.

റസിഡൻസി പെര്‍മിറ്റ് റദ്ദാക്കുന്ന വിദേശി അധ്യാപകരുടെ സര്‍വീസ് ആനുകൂല്യങ്ങളും നടപടിക്രമങ്ങളും എത്രയും വേഗം പൂര്‍ത്തിയാക്കുവാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹ്യൂമൻ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റിന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

സേവന കാലാവധി അവസാനിച്ച ശേഷം ഫൈനുകളോ അധിക ഫീസുകളോ അടയ്‌ക്കേണ്ട അവസ്ഥ ഉണ്ടാവാതെ രാജ്യം വിടാനാവുന്ന രീതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ജനസംഖ്യാക്രമീകരണത്തിനുള്ള നടപടികള്‍ക്ക് വേഗം കൂട്ടാൻ വിവിധ വകുപ്പുകളോട് സര്‍ക്കാര്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു.

Next Post

നടുവേദനയോ , അവഗണിക്കരുത്

Sat May 27 , 2023
Share on Facebook Tweet it Pin it Email നടുവേദന നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ വല്ലാതെ ബാധിക്കുന്ന അസുഖമാണ്‌. ഇതിൽത്തന്നെ ദീർഘനാളത്തെ നടുവേദന അവഗണിക്കരുത്. അത് അങ്ക്യലോസിങ്‌ സ്പൊൺഡ്യലൈറ്റിസ് (Ankylosing Spondylitis) ആകാം. ലോകത്ത്‌ 1-2 ശതമാനംപേർ ഈ രോഗബാധിതരാണ്. ഇവരിൽ ഭൂരിപക്ഷവും തെറ്റായ രോഗനിർണയംമൂലം ചികിത്സ നേടാൻ കാലതാമസം നേരിടുന്നവരും. നട്ടെല്ലിനെയും ഇടുപ്പെല്ലിനെയും വസ്തി പ്രദേശത്തെ എല്ലുകളെയും ബാധിക്കുന്ന വാതരോഗമാണ്‌ ഇത്‌. രോഗം ബാധിച്ചാൽ നട്ടെല്ലിന്‌ വൈകല്യങ്ങൾ […]

You May Like

Breaking News

error: Content is protected !!