കുവൈത്ത്‌: തനിമ കുവൈത്ത്‌ ദേശീയ വടംവലി യുഎല്‍സി കെകെബി ജേതാക്കള്‍‌

കുവൈറ്റ് സിറ്റി: തനിമ കുവൈത്ത് സംഘടിപ്പിക്കുന്ന ദേശിയ വടംവലി മത്സരത്തിന്റെ 16ആമത് എഡിഷനില്‍ യുഎല്‍സി കെകെബി സ്പോര്‍ട്ട്സ് ക്ലബ് ടീം ജേതാക്കളായി.

ആറ് അടിയില്‍ അധികം ഉയരമുള്ളതും മധ്യപൂര്‍വ്വേശ്യയിലെ ഏവും വലിയ സാന്‍സിലിയ എവര്‍റോളിങ്ങ് സ്വര്‍ണ്ണകപ്പും 1,00001 രൂപയുടെ ക്യാഷ് പ്രൈസും യുഎല്‍സി കെകെബി കരസ്ഥമാക്കി. കഴിഞ്ഞ തവണത്തെ ജേതാക്കളായ ഫ്രണ്ട്സ് ഓഫ് രജീഷ് ടീമിനെ പരാജയപ്പെടുത്തിയാണ് യുഎല്‍സി കെകെബി ജേതാക്കളായത്. 75001 രൂപ ക്യാഷ് പ്രൈസും 5.5 അടി ഉയരമുള്ള ബ്ലുലൈന്‍ എവര്‍റോളിങ് ട്രോഫിയുമാണ് രണ്ടാം സമ്മാനം.

അലി ബിന്‍ അലി ഫ്രണ്ട്സ് ഓഫ് കുവൈത്ത്- ബി ടീമാണ് സെക്കന്‍ഡ് റണ്ണര്‍ അപ്പ്. 50,001 രൂപ ക്യാഷ് പ്രൈസുമായ് നെസ്റ്റ് ആന്‍ഡ് മിസ്റ്റ് എവര്‍റോളിംഗ് കപ്പുമാണ് ഇവര്‍ക്കുള്ള സമ്മാനം. നാലു ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍ക്കുള്ള ട്രോഫികളും 15,001 രൂപയും ഗോള്‍ഡന്‍ ലോജിസ്റ്റിക്സ് രാജു ചലഞ്ചേര്‍സ്സ്, ദാലിയ ഹോട്ടല്‍ അപാര്‍ട്ട്മെന്റ്സ് ടീം അബ്ബാസിയ- സി, ബിജു ഓക്സിജന്‍ ടീം അബ്ബാസിയ- ബി, കുവൈത്ത് ട്രക്ക് സെന്റര്‍ ഷുവൈഖ് കെകെഡിഎ എന്നിവര്‍ കരസ്ഥമാക്കി.

തനിമ സ്പോര്‍ട്ട്സ് പെര്‍സ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനു ബിജു സില്‍വര്‍ സെവന്‍സും, ഫെയര്‍ പേ ടീം അവാര്‍ഡ് ഗോള്‍ഡന്‍ ലോജിസ്റ്റിക്സ് രാജു ചലഞ്ചേര്‍സ്സ്, ബെസ്റ്റ് ബാക്ക് ബൈജു കെകെഡിഎ, ബെസ്റ്റ് കോച്ച്‌ നിഖില്‍ ഫ്രണ്ട്സ് ഓഫ് രജീഷ്, ബെസ്റ്റ് ഫ്രണ്ട് ഇല്ല്യാസ് ഫ്രണ്ട്സ് ഓഫ് കുവൈത്ത്-ബി , ബെസ്റ്റ് ക്യാപ്റ്റന്‍ -ഷിബു ദാലിയ ഹോട്ടല്‍ അപാര്‍ട്ട്മെന്റ്സ് ടീം അബ്ബാസിയ- സി എന്നിവരും അര്‍ഹരായി. ഇടുക്കി അസൊസിയെഷന്‍ എ, ബി ടീമുകള്‍, സെറ കെകെബി, ബോസ്കോ കെകെബി, സിവര്‍ സെവന്‍സ്, ആഹാ കുവൈത്ത് എ, ബി ടീമുകള്‍, ലെജന്‍സ്റ്റ് ഓഫ് കെകെബി, ഫ്രണ്ട്സ് ഓഫ് രാജു ഫ്രണ്ട്സ് ഓഫ് കുവൈത്ത് എന്നിവര്‍ പാര്‍ട്ടിസിപന്‍സ് ട്രോഫികളും കരസ്ഥമാക്കി..

കുവൈത്ത് ഇന്ത്യന്‍ സ്കൂളില്‍ 28നു ഉച്ചക്ക് 2 മണി മുതല്‍ ആരംഭിച്ച മത്സരം റഫറി ദിലീപ് ഡികെയുടെ നേതൃത്വത്തില്‍ ബിജോയ്, ജിന്‍സ്, ജിനു എന്നിവര്‍ നിയന്ത്രിച്ചു. ബാബുജി ബത്തേരിയുടെ ആങ്കറിംഗ് കാണികളെ ഉത്സാഹഭരിതരാക്കി.

Next Post

ആരാണ് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തത് ഈ ലളിതമായ ട്രിക്ക് എല്ലാവരോടും പറയും

Mon Oct 31 , 2022
Share on Facebook Tweet it Pin it Email നിങ്ങള്‍ ആരെയെങ്കിലും വിളിക്കുകയും സന്ദേശമയയ്‌ക്കുകയും ചെയ്യുന്നു, പക്ഷേ ഇപ്പോഴും ആ വ്യക്തിയില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലേ? ഈ സാഹചര്യത്തില്‍ ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തതായി മനസ്സിലാക്കാം. എന്നാല്‍ ഇത് സംഭവിക്കില്ലെന്ന് നിങ്ങള്‍ ഇപ്പോഴും കരുതുന്നുവെങ്കില്‍ ഞങ്ങള്‍ നിങ്ങളോട് ഒരു ലളിതമായ ട്രിക്ക് പറയാന്‍ പോകുന്നു, അതിലൂടെ ആരെങ്കിലും നിങ്ങളുടെ ഫോണ്‍ നമ്ബര്‍ ബ്ലോക്ക് ചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്ന് […]

You May Like

Breaking News

error: Content is protected !!