കുവൈത്ത്: കേരള പ്രസ് ക്ലബ് കുവൈത്ത് മാധ്യമപരിചയ ശില്പശാല സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: പ്രവാസി സംഘടന പ്രതിനിധികള്‍ക്ക് വേണ്ടി ഒരുക്കിയ ശില്പശാലയില്‍ മാധ്യമമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി.

ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ടി വി ഹിക്മത്ത് ആമുഖ ഭാഷണം നടത്തി.

‘മാധ്യമ പരിചയം’ എന്ന് പേരിട്ട ശില്പശാലയില്‍ ഗള്‍ഫ് മാധ്യമം ബ്യൂറോ ഇൻചാര്‍ജ് അസ്‌ലം പി, വിബ്ജിയോര്‍ ടിവി എഡിറ്റര്‍ മുനീര്‍ അഹമ്മദ് എന്നിവര്‍ വിവിധ സെഷനുകള്‍ അവതരിപ്പിച്ചു.

സംഘടനകളുടെ മീഡിയ കോഓര്‍ഡിനേറ്റര്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തിലായിരുന്നു സെഷനുകള്‍ ക്രമീകരിച്ചിരുന്നത്. കുവൈത്തിലെ വിവിധ പ്രവാസി കൂട്ടായ്മകളില്‍ നിന്നായി അറുപതോളം പേര്‍ ശില്പശാലയില്‍ പങ്കെടുത്തു.

ചോദ്യോത്തര സെഷനില്‍ ഷാജഹാൻ, സുജിത് സുരേഷൻ, ജസീല്‍ ചെങ്ങളാൻ എന്നിവര്‍ സദസ്യരുമായി സംവദിച്ചു. അനില്‍ കെ നമ്ബ്യാര്‍ നന്ദി പറഞ്ഞു. സത്താര്‍ കുന്നില്‍, രഘു പേരാമ്ബ്ര, ശ്രീജിത്ത്, അബ്ദുല്‍ റസാഖ്, സലിം കോട്ടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Next Post

യു.കെ: ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകുന്നു, ടൂറിസം മേഖലയിലെ ക്ഷാമം പരിഹരിക്കാന്‍ യൂറോപ്യന്‍മാര്‍ക്ക് താത്കാലിക വിസ അനുവദിക്കുന്നു

Sun Aug 27 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലേക്ക് കുടിയേറുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് തൊഴിലവസരമേകുന്നതില്‍ മുമ്പില്‍ നില്‍ക്കുന്ന മേഖലകളിലൊന്നാണ് ടൂറിസം മേഖല. എന്നാല്‍ ഇതിലേക്ക് വേണ്ടത്ര ജീവനക്കാരെ ലഭിക്കാത്തതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഷോര്‍ട്ട് ടേം വിസ അനുവദിക്കാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. ഇതിലൂടെ ഈ മേഖലയിലേക്ക് കൂടുതല്‍ യൂറോപ്യന്‍മാരെത്തുന്നതോടെ ഇന്ത്യക്കാര്‍ക്ക് ഭാവിയിലെ തൊഴില്‍ സാധ്യതയും കുടിയേറ്റ അവസരങ്ങളും കുറയുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. […]

You May Like

Breaking News

error: Content is protected !!