യു.കെ: ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകുന്നു, ടൂറിസം മേഖലയിലെ ക്ഷാമം പരിഹരിക്കാന്‍ യൂറോപ്യന്‍മാര്‍ക്ക് താത്കാലിക വിസ അനുവദിക്കുന്നു

ലണ്ടന്‍: യുകെയിലേക്ക് കുടിയേറുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് തൊഴിലവസരമേകുന്നതില്‍ മുമ്പില്‍ നില്‍ക്കുന്ന മേഖലകളിലൊന്നാണ് ടൂറിസം മേഖല. എന്നാല്‍ ഇതിലേക്ക് വേണ്ടത്ര ജീവനക്കാരെ ലഭിക്കാത്തതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഷോര്‍ട്ട് ടേം വിസ അനുവദിക്കാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. ഇതിലൂടെ ഈ മേഖലയിലേക്ക് കൂടുതല്‍ യൂറോപ്യന്‍മാരെത്തുന്നതോടെ ഇന്ത്യക്കാര്‍ക്ക് ഭാവിയിലെ തൊഴില്‍ സാധ്യതയും കുടിയേറ്റ അവസരങ്ങളും കുറയുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ബ്രെക്സിറ്റിനെ തുടര്‍ന്ന് യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് വന്‍ തോതില്‍ യൂറോപ്യന്‍ കുടിയേറ്റക്കാര്‍ തിരിച്ച് പോയത് ടൂറിസം രംഗത്ത് വന്‍ തൊഴിലാളി ക്ഷാമത്തിന് കാരണമായിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. താല്‍ക്കാലിക വിസ നല്‍കി യൂറോപ്യന്‍മാരെ കൊണ്ട് വരുന്നതിലൂടെ യുകെയില്‍ ജനസംഖ്യാ വര്‍ധവുണ്ടാകാതെ ടൂറിസം രംഗത്തെ പ്രഫഷണലുകളുടെ ക്ഷാമം പരിഹരിക്കാമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. രാജ്യത്തെ നെറ്റ് ഇമിഗ്രേഷന്‍ നിരക്ക് റെക്കോര്‍ഡിലെത്തിയതിനെ തുടര്‍ന്ന് കുടിയേറ്റം നിയന്ത്രിക്കാനുള്ള സമ്മര്‍ദം ഋഷി സുനക് സര്‍ക്കാരിന് മുകളില്‍ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ യൂറോപ്യന്‍മാര്‍ക്ക് താല്‍ക്കാലിക വിസ അനുവദിക്കുന്നത് പരിഗണിച്ച് വരുന്നതെന്നതും ശ്രദ്ധേയമാണ്. താല്‍ക്കാലിക വിസയിലൂടെ എത്തുന്നവര്‍ക്ക് സാമ്പ്രദായിക കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളൊന്നും അനുവദിക്കേണ്ടതില്ലെന്നതാണ് സര്‍ക്കാരിന് ഇതിനോട് ആഭിമുഖ്യമേറാന്‍ കാരണമെന്നും വിലയിരുത്തപ്പെടുന്നു.

ഇതിനാല്‍ താല്‍ക്കാലിക വിസയിലെത്തുന്നവര്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥക്ക് ഭാരം സൃഷ്ടിക്കില്ലെന്നും അഭിപ്രായമേറിയതിനാലാണ് ടൂറിസം രംഗത്തെ ജോലികള്‍ക്കായി യൂറോപ്യന്‍മാരെ താല്‍ക്കാലിക വിസയിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. പുതിയ നീക്കത്തിന്റെ ഭാഗമായി യുകെ ഹോം ഓഫീസ് ചില യൂറോപ്യന്‍ രാജ്യങ്ങളുമായി കൂടിയാലോനകള്‍ നടത്താന്‍ തുടങ്ങിയെന്നാണ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തേക്കുള്ള കുടിയേറ്റ നിരക്കുയര്‍ത്താതെ തന്നെ ടൂറിസം രംഗത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുകയാണ് പുതിയ നീക്കത്തിലൂടെ യുകെ ലക്ഷ്യമിടുന്നത്. പുതിയതായി അനുവദിക്കുന്ന താല്‍ക്കാലിക വിസയിലുടെ 18നും 30നും ഇടയില്‍ പ്രായമുളള യൂറോപ്യന്‍മാര്‍ക്ക് രണ്ട് വര്‍ഷത്തോളം യുകെയില്‍ ജോലി ചെയ്യാന്‍ അവസരമേകുന്നതായിരിക്കും. ഈ താല്‍ക്കാലിക വിസക്കായി ഏതെങ്കിലും എംപ്ലോയറുടെ സ്പോണ്‍സര്‍ഷിപ്പോ സ്‌കില്‍ഡ് വര്‍ക്കര്‍ വിസക്ക് ആവശ്യമായ സ്‌കില്‍ വേതന വ്യവസ്ഥകളോ ആവശ്യമില്ലെന്നത് ഇതിനെ ആകര്‍ഷകമാക്കുന്നു. പുതിയ നീക്കത്തിലൂടെ മുന്‍നിര പ്രഫണല്‍സില്‍ ഉണ്ടായിരിക്കുന്ന ക്ഷാമം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രെക്സിറ്റിന് ശേഷം യൂറോപ്യന്‍മാര്‍ യുകെയില്‍ നിന്ന് വന്‍തോതില്‍ വിട്ട് പോയ തക്കത്തിന് അവരുടെ ജോലികളില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരടക്കമുള്ള ഏഷ്യന്‍ രാജ്യക്കാരെയായിരിക്കും പുതിയ നീക്കം ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന ആശങ്ക ശക്തമാണ്. പക്ഷേ ടൂറിസം മേഖലയിലേക്കുള്ള താല്‍ക്കാലിക വിസ ഇന്ത്യക്കാരടക്കമുളള നോണ്‍ യൂറോപ്യന്‍മാര്‍ക്കും ലഭ്യമാക്കുന്ന വിധത്തില്‍ ബ്രിട്ടന്‍ നിയമം നടപ്പിലാക്കുമെന്ന പ്രതീക്ഷയും ഇതിനൊപ്പം ഉയര്‍ന്ന് വരുന്നുണ്ട്.

Next Post

ഒമാന്‍: ഹംദാന്‍ എക്സ്ചേഞ്ച് ഓണാഘോഷം സംഘടിപ്പിച്ചു

Tue Aug 29 , 2023
Share on Facebook Tweet it Pin it Email സലാല: ഒമാനിലെ മുന്‍നിര മണി എക്സ്ചേഞ്ചുകളിലൊന്നായ ഹംദാന്‍ എക്സ്ചേഞ്ചില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. വാദിയിലെ കേന്ദ്ര ആസ്ഥാനത്ത് പരിപാടികളില്‍ ജീവനക്കാരും പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു. അത്തപ്പൂക്കളവും മറ്റും നേരത്തേ ഒരുക്കി. സലാലയിലെ വിവിധ ബ്രാഞ്ചുകളിലും കരിക്ക് കടകളിലും മാവേലി എഴുന്നള്ളത്തും നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ജനറല്‍ മാനേജര്‍ രാജേഷ് മത്രാടന്‍, ഡിജിറ്റല്‍ ഡെപ്യൂട്ടി മാനേജര്‍ ഫവാസ് എന്നിവര്‍ […]

You May Like

Breaking News

error: Content is protected !!