ഒമാന്‍: ഹംദാന്‍ എക്സ്ചേഞ്ച് ഓണാഘോഷം സംഘടിപ്പിച്ചു

സലാല: ഒമാനിലെ മുന്‍നിര മണി എക്സ്ചേഞ്ചുകളിലൊന്നായ ഹംദാന്‍ എക്സ്ചേഞ്ചില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. വാദിയിലെ കേന്ദ്ര ആസ്ഥാനത്ത് പരിപാടികളില്‍ ജീവനക്കാരും പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു. അത്തപ്പൂക്കളവും മറ്റും നേരത്തേ ഒരുക്കി.

സലാലയിലെ വിവിധ ബ്രാഞ്ചുകളിലും കരിക്ക് കടകളിലും മാവേലി എഴുന്നള്ളത്തും നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ജനറല്‍ മാനേജര്‍ രാജേഷ് മത്രാടന്‍, ഡിജിറ്റല്‍ ഡെപ്യൂട്ടി മാനേജര്‍ ഫവാസ് എന്നിവര്‍ സംബന്ധിച്ചു. സലാലയില്‍ ഹെഡ് ഓഫിസുള്ള ഏക എക്സ്ചേഞ്ചാണ്‌ ഹംദാന്‍. ഒമാനില്‍ 35 ബ്രാഞ്ചുകളാണ്‌ ഉള്ളത്. അതില്‍ അഞ്ചെണ്ണം സലാലയിലാണ്‌.

Next Post

കുവൈത്ത്: കെഫാക് സോക്കര്‍ ലീഗ് മാക് കുവൈത്ത്, സ്പാര്‍ക്സ് എഫ്.സി ടീമുകള്‍ക്ക് ജയം

Tue Aug 29 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കെഫാക് സോക്കര്‍ ലീഗിലെ ഗ്രൂപ് എ മത്സരങ്ങളില്‍ മാക് കുവൈത്ത്, സ്പാര്‍ക്സ് എഫ്.സി ടീമുകള്‍ക്ക് ജയം. ഇന്നോവേറ്റിവ് എഫ്.സി -ബ്ലാസ്റ്റേഴ്സ് എഫ്.സി, സെഗുറോ കേരള ചലഞ്ചേഴ്‌സ് -ചാമ്ബ്യൻസ് എഫ്.സി മത്സരങ്ങള്‍ സമനിലയിലായി. നിലവിലെ ചാമ്ബ്യന്മാരായ ഇന്നോവേറ്റിവ് എഫ്.സിയും ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിയും രണ്ട് ഗോളുകള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ഇന്നോവേറ്റിവ് എഫ്.സിക്കുവേണ്ടി നിതിനും ഹരിയും ഗോളുകള്‍ […]

You May Like

Breaking News

error: Content is protected !!