കുവൈത്ത്: കെഫാക് സോക്കര്‍ ലീഗ് മാക് കുവൈത്ത്, സ്പാര്‍ക്സ് എഫ്.സി ടീമുകള്‍ക്ക് ജയം

കുവൈത്ത് സിറ്റി: കെഫാക് സോക്കര്‍ ലീഗിലെ ഗ്രൂപ് എ മത്സരങ്ങളില്‍ മാക് കുവൈത്ത്, സ്പാര്‍ക്സ് എഫ്.സി ടീമുകള്‍ക്ക് ജയം.

ഇന്നോവേറ്റിവ് എഫ്.സി -ബ്ലാസ്റ്റേഴ്സ് എഫ്.സി, സെഗുറോ കേരള ചലഞ്ചേഴ്‌സ് -ചാമ്ബ്യൻസ് എഫ്.സി മത്സരങ്ങള്‍ സമനിലയിലായി.

നിലവിലെ ചാമ്ബ്യന്മാരായ ഇന്നോവേറ്റിവ് എഫ്.സിയും ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിയും രണ്ട് ഗോളുകള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ഇന്നോവേറ്റിവ് എഫ്.സിക്കുവേണ്ടി നിതിനും ഹരിയും ഗോളുകള്‍ നേടി. ബ്ലാസ്റ്റേഴ്സിന്റെ ഷമീറും നിതിനുമാണ് സ്കോറര്‍മാര്‍. സെഗുറോ കേരള ചലഞ്ചേഴ്‌സ്, ചാമ്ബ്യൻസ് എഫ്.സി ടീമുകള്‍ ഓരോ ഗോളടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ചാമ്ബ്യൻസ് എഫ്.സിക്കുവേണ്ടി കിഷോറും ചലഞ്ചേഴ്‌സിനുവേണ്ടി സുധീഷും ഗോളുകള്‍ നേടി.

മാക് കുവൈത്ത് എഫ്.സി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മെറിറ്റ് അല്‍ശബാബ്‌ എഫ്.സിയെ പരാജയപ്പെടുത്തി. മാക് കുവൈത്തിന് വേണ്ടി സാലിഹ് രണ്ടും മുബശ്ശിര്‍ ഒരു ഗോളും, ശബാബിനുവേണ്ടി ജിനീഷ് ഒരു ഗോളും നേടി. സ്പാപര്‍ക്സ് എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സി.എഫ് സാല്‍മിയയെ പരാജയപ്പെടുത്തിയത്. സ്പാര്‍ക്സ് എഫ്.സിക്കുവേണ്ടി ഗോകുലും ജസീലുദ്ദീനും ഗോളുകള്‍ നേടി. സി.എഫ്.സി സാല്‍മിയക്ക് വേണ്ടി ഹസൻ ഒരു ഗോള്‍ നേടി.

മത്സരങ്ങള്‍ വീക്ഷിക്കാൻ മുഖ്യാതിഥിയായെത്തിയ സന്തോഷ് ട്രോഫി, ഐ ലീഗ് മുൻതാരം പ്രവീണ്‍ കുമാര്‍ കളിക്കാരെ പരിചയപ്പെട്ടു. പ്രസിഡന്റ് മൻസൂര്‍ കുന്നത്തേരി, സെക്രട്ടറി ജോസ് കാര്‍മെൻറ്, വൈസ് പ്രസിഡന്റ് ബിജു ജോണി, അഡ്വൈസര്‍ ടി.വി. സിദ്ദീഖ്, കെഫാക് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Next Post

യു.കെ: യുകെയില്‍ എയര്‍ട്രാഫിക് കണ്‍ട്രോളിലെ തടസം തുടരുന്നു, വിമാനങ്ങള്‍ വൈകുന്നു

Tue Aug 29 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ എയര്‍ട്രാഫിക്ക് കണ്‍ട്രോളിലുണ്ടാകുന്ന തടസ്സങ്ങള്‍ മൂലം വിമാനങ്ങള്‍ വൈകുന്നതേറുന്നുവെന്നും തല്‍ഫലമായി ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലാകുന്നത് പതിവാകുന്നുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.തങ്ങളുടെ സിസ്റ്റങ്ങളിലെ ഫ്ലൈറ്റ് പ്ലാന്‍ വേണ്ട വിധം പ്രൊസസ് ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച നിരവധി വിമാനങ്ങള്‍ വൈകാന്‍ കാരണമായെന്നും അതിനാല്‍ യുകെയിലേക്ക് വരാനൊരുങ്ങിയ ആയിരക്കണക്കിന് യാത്രക്കാര്‍ വിവിധ വിദേശ എയര്‍പോര്‍ട്ടുകളില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നുവെന്നുമാണ് […]

You May Like

Breaking News

error: Content is protected !!