മസ്കത്ത്: മലയാളം, മസ്കത്ത് മലയാളം, കേരള മലയാളം എന്നീ മൂന്നു ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബുകള്‍ ഒരുമിച്ച് ഇഫ്താര്‍-വിഷു -ഈസ്റ്റര്‍ എന്നിവ ആഘോഷിച്ചു.
റൂവി അല്‍ഫവാന്‍ റസ്റ്റാറന്റില്‍ നടന്ന പരിപാടിക്ക് ഡി.ടി.എം. റെജുലാല്‍ റഫീഖ്, ടോസ്റ്റ് മാസ്റ്റേഴ്സ് അംഗങ്ങളായ അഹമ്മദ് പറമ്ബത്ത്, ജോര്‍ജ് മേലേടന്‍, ഫസലുറഹ്‌മാന്‍, ഇഗ്‌നേഷ് ലാസര്‍, ഡോണ്‍ അശോകന്‍, എന്‍. മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. മനുഷ്യര്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഒത്തൊരുമയും നിലനില്‍ക്കാനുള്ളതാണ് ഓരോ ആഘോഷവുമെന്ന് ചടങ്ങില്‍ സംസാരിച്ച ജോര്‍ജ് തോമസ്, ദിലീപ് കുമാര്‍, വി.എസ്. അബ്ദുറഹ്മാന്‍ എന്നിവര്‍ സൂചിപ്പിച്ചു.