ഒമാന്‍: മസ്കത്തില്‍ ടൈറ്റാനിയം ഡയോക്സൈഡ് അടങ്ങിയ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ 22 മുതല്‍ നിരോധിക്കും

മസ്കത്ത് : ടൈറ്റാനിയം ഡയോക്‌സൈഡ് (ഇ 171) അടങ്ങിയ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും ഇറക്കുമതിയും വിപണനവും രാജ്യത്ത് നിരോധിക്കുന്നു.

ജൂലൈ 22 മുതല്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. നിയമം ലംഘിച്ചാല്‍ 1,000 റിയാല്‍ പിഴ ചുമത്തും. ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കി ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ജനുവരിയില്‍, കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഭക്ഷ്യ സുരക്ഷ ചട്ടങ്ങളിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ട് മന്ത്രിതല തീരുമാനം (നമ്ബര്‍ 11/2023) പുറപ്പെടുവിച്ചിരുന്നു.

ഈ ഉത്തരവിറങ്ങി ആറു മാസത്തിനുശേഷമാണ് നിയമം പ്രാബല്യത്തില്‍ വരാൻ പോകുന്നത്. ഇ 171 എന്നപേരില്‍ അറിയപ്പെടുന്ന ടൈറ്റാനിയം ഡയോക്സൈഡ് (TIO2) ഭക്ഷ്യവസ്തുക്കള്‍ നിറവും ഭംഗിയും നല്‍കാനാണ് ഉപയോഗിക്കുന്നത്. അതോടൊപ്പം പെയിന്റുകള്‍, കോട്ടിങ്ങുകള്‍, ഫാര്‍മസിക്യൂട്ടിക്കല്‍, കോസ്മറ്റിക്, ടൂത്ത് പേസ്റ്റ് എന്നിവയിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഇ 171 തീരെ ചെറുതായതിനാല്‍ സൂക്ഷ്മഘടക വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇത്തരം സൂക്ഷ്മ ഘകടങ്ങള്‍ ഉള്ള ഉല്‍പന്നങ്ങള്‍ക്ക് ശരീരത്തിന്‍റെ പ്രകൃതിദത്തമായ പ്രതിരോധ മാര്‍ഗങ്ങളെ മറികടന്ന് കരള്‍, ശ്വാസകോശം, ദഹനേന്ദ്രിയ സംവിധാനം എന്നിവയിലേക്ക് പ്രവേശിക്കാൻ കഴിയും.

ഭക്ഷ്യവസ്തുക്കളില്‍ കാൻഡി, കോഫി ക്രീമര്‍, ചില ബേക്കറി ഇനങ്ങള്‍ എന്നിവയിലും കേക്ക് അലങ്കരിക്കാനുമാണ് ഇ171 ഉപയോഗിക്കുന്നത്. ഭക്ഷ്യ വസ്തുക്കള്‍ക്ക് വെളുപ്പുനിറം നല്‍കാനും കാണാൻ ഭംഗിയുള്ളതാവാനും ഇതു ഉപയോഗിക്കുന്നുണ്ട്. ചില ഇനം പാല്‍ ഉല്‍പന്നങ്ങള്‍, ചോക്ലറ്റുകള്‍, ച്യൂയിങ്കം എന്നിവയിലും ഇവയുടെ ഘടകങ്ങളുണ്ടാവാൻ സാധ്യതയുണ്ട്. ചെറിയ അളവില്‍ ഇതു ശരീരത്തില്‍ എത്തുന്നതിന് വലിയ കുഴപ്പമുണ്ടാക്കില്ലെങ്കിലും വലിയ അളവില്‍ എത്തുന്നത് കാൻസര്‍, ഡി.എൻ.എ മാറ്റം എന്നിവക്കും കാരണമാക്കും. സണ്‍ക്രീമുകളിലും പേസ്റ്റുകളിലും ഇ 171 ഘടകങ്ങള്‍ ഉണ്ടെങ്കിലും വായില്‍ ഉപയോഗിക്കുന്നത് അപകടമല്ലെന്ന് വിദഗ്ദര്‍ പറയുന്നു. കണ്ണില്‍ ഇവയുടെ ഘടകം എത്തുന്നത് കണ്ണ് ചൊറിക്ക് കാരണമാക്കും. ഇൻഹാലര്‍ ചെയ്യുമ്ബോള്‍ ഇ171 അംശങ്ങളുടെ ഘടകങ്ങള്‍ ഉള്ളില്‍ കടക്കുന്നത് ശ്വാസകോശ കാൻസറിന് കാരണമാക്കുമെന്നും വിദഗ്ദര്‍ പറയുന്നു. തൊലി പുറത്ത് ഇ 171 അംശങ്ങള്‍ എത്തുന്നത് ചൊറി അടക്കമുള്ളവക്ക് കാരണമാകും.

Next Post

കുവൈത്ത്: കുവൈത്തില്‍ പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന

Wed Jul 19 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന. എമര്‍ജന്‍സി ആന്‍ഡ് റാപിഡ് ഇന്റര്‍വെന്‍ഷന്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് മുന്‍സിപ്പാലിറ്റിയിലെ എമര്‍ജന്‍സി ആന്‍ഡ് റാപിഡ് ഇന്റര്‍വെന്‍ഷന്‍ ടീം മേധാവി സെയ്ദ് അല്‍ എന്‍സിയുടെ മേല്‍നോട്ടത്തിലാണ് പരിശോധനകള്‍ നടത്തിയത്. വിവിധ ഗവര്‍ണറേറ്റുകളിലായി നിയമലംഘനങ്ങള്‍ കണ്ടെത്തിയ 146 കെട്ടിടങ്ങളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. പ്രൈവറ്റ് ഹൗസിങ് ഏരിയകളില്‍ […]

You May Like

Breaking News

error: Content is protected !!