കുവൈത്ത്: കുവൈത്തില്‍ പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന

കുവൈത്തില്‍ പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന. എമര്‍ജന്‍സി ആന്‍ഡ് റാപിഡ് ഇന്റര്‍വെന്‍ഷന്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്.

ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് മുന്‍സിപ്പാലിറ്റിയിലെ എമര്‍ജന്‍സി ആന്‍ഡ് റാപിഡ് ഇന്റര്‍വെന്‍ഷന്‍ ടീം മേധാവി സെയ്ദ് അല്‍ എന്‍സിയുടെ മേല്‍നോട്ടത്തിലാണ് പരിശോധനകള്‍ നടത്തിയത്.

വിവിധ ഗവര്‍ണറേറ്റുകളിലായി നിയമലംഘനങ്ങള്‍ കണ്ടെത്തിയ 146 കെട്ടിടങ്ങളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. പ്രൈവറ്റ് ഹൗസിങ് ഏരിയകളില്‍ പ്രവാസി ബാച്ചിലര്‍മാര്‍ താമസിക്കുന്നത് തടയുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിട്ടത്. താമസസ്ഥലങ്ങളിലെ വിവിധ നിയമലംഘനങ്ങളും പരിശോധിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലെ സൂപ്പര്‍വൈസറി സംഘങ്ങള്‍ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ആകെ 323 മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇതില്‍ 218 സ്ഥലങ്ങളില്‍ പരിശോധന നടത്തിയതായി അല്‍ എന്‍സി പറഞ്ഞു.

Next Post

വിളിക്കുന്ന ആളുടെ ഉദ്ദേശ്യം തിരിച്ചറിയുന്നതിനും കോള്‍ എടുക്കുന്നതിനും പുതിയ വഴി!

Wed Jul 19 , 2023
Share on Facebook Tweet it Pin it Email സ്പാം കോളുകള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ഇന്ത്യയിലെ ടൈലികോം ഉപയോക്താക്കള്‍ക്ക് വേണ്ടി എഐ സംവിധാനം അവതരിപ്പിച്ച്‌ ട്രൂകോളര്‍. സ്പാം കോളുകള്‍ തിരിച്ചറിയുന്നതിനും ഉപയോക്താക്കള്‍ക്ക് വേണ്ടി കോളുകള്‍ അറ്റൻഡ് ചെയ്യുന്നതിനും സാധിക്കത്തക്കവിധമാണ് പുതിയ സംവിധാനം . മെഷീൻ ലേണിംഗ്, ക്ലൗഡ് ടെലിഫോണി എന്നീ ടെക്‌നോളജികള്‍ പ്രയോജനപ്പെടുത്തിയുള്ള ട്രൂകോളറിന്റെ പുതിയ സംവിധാനമാണിത്. ട്രൂകോളര്‍ അവതരിപ്പിച്ച പുതിയ എഐ അസിസ്റ്റന്റ് സംവിധാനം കോള്‍ സിക്രീനിംഗില്‍ […]

You May Like

Breaking News

error: Content is protected !!