കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍ – താമസ നിയമങ്ങള്‍ ലംഘിച്ച പ്രവാസികളെ കണ്ടെത്തുന്നതിനായി പരിശോധന ശക്തമായി തുടരുന്നു. കഴിഞ്ഞ ദിവസം അഹ്മദി, ഫര്‍വാനിയ ഗവര്‍ണറേറ്റുകളിലെ വിവിധ പ്രദേശങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള സംഘമെത്തി പരിശോധന നടത്തി. 17 പ്രവാസികളെ ഇവിടെനിന്നും പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തിട്ടുണ്ട്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ ജോലി ചെയ്തിരുന്നവരും താമസ നിയമങ്ങള്‍ ലംഘിച്ചവരുമാണിവര്‍. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
കുവൈത്തില്‍ സുരക്ഷാ ഏജന്‍സികളും ബന്ധപ്പെട്ട അധികൃതകരും സഹകരിച്ചുകൊണ്ട് നടത്തിയ പരിശോധനകളില്‍ സ്ത്രീ വേഷത്തില്‍ ജോലി ചെയ്തിരുന്ന 3,000 പ്രവാസികളെ പിടികൂടി നാടുകടത്തിയതായി റിപ്പോര്‍ട്ട്. ഇവരില്‍ ചിലര്‍ ട്രാന്‍സ്ജെന്‍ഡര്‍ ആണ്. ഈ വര്‍ഷം ആദ്യം തുടക്കമിട്ട വ്യാപക പരിശോധനകളിലാണ് ഇത്രയധികം പേര് പിടിയിലായത്.