ഒമാന്‍: ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസാ-ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാക്കി ഒമാന്‍

മസ്‌ക്കറ്റ്: ജിസിസി രാജ്യങ്ങളില്‍ വിസയുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ നിയന്ത്രണങ്ങളൊഴിവാക്കി ഒമാന്‍. ഇതോടെ ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ അംഗങ്ങളായ രാജ്യങ്ങളിലെ വിസ ഹോള്‍ഡേഴ്സിന് രാജ്യത്ത് ഓണ്‍ അറൈവല്‍ വിസ സൗകര്യം ലഭ്യമാകും. സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ട്രാവല്‍ ഏജന്‍സികള്‍ എന്നിവക്ക് നല്‍കിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച നിര്‍ദേശമുള്ളത്.

പുതിയ നിര്‍ദേശം പ്രാബല്ല്യത്തില്‍ വരുന്നതോടെ ഗള്‍ഫ് പ്രവാസികള്‍ക്ക് ഒമാനില്‍ ഓണ്‍ അറൈവല്‍ വിസ ലഭ്യമാകും. നേരത്തെ ഏത് രാജ്യങ്ങളിലാണോ വിസയുള്ളത് അവിടെനിന്നും വരുന്നവര്‍ക്കുമാത്രമാണ് പ്രവേശനം അനുവദിക്കപ്പെട്ടിരുന്നത്. ഓണ്‍ അറൈവല്‍ വിസ ലഭ്യമാകുന്നതിന് ജിസിസി വിസക്ക് മൂന്ന്മാസ കാലാവധി വേണമെന്നാണ് ന്ിര്‍ദേശിച്ചിരുന്നത്. യാത്ര വിലക്കുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് പ്രസ്തുത സേവനം ലഭ്യമാകുന്നതല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് പുതിയ നിര്‍ദേശം പ്രയോജനപ്രദമാകും.

Next Post

യു.എസ്.എ: വിദ്യാര്‍ത്ഥികളുടെ വായ്‌പ റദ്ദാക്കുന്ന അപ്പീല്‍ കോടതി തടഞ്ഞു

Fri Oct 28 , 2022
Share on Facebook Tweet it Pin it Email വാഷിംഗ് ടണ്‍: വിദ്യാര്‍ത്ഥികളുടെ വായ്‌പയില്‍ ലക്ഷക്കണക്കിനു ഡോളര്‍ എഴുതിത്തള്ളാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ നീക്കം കോടതി തല്‍ക്കാലത്തേക്കു തടഞ്ഞു. തടയണം എന്നാവശ്യപ്പെട്ടു ആറു റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ നല്‍കിയ അപേക്ഷയില്‍ യുഎസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയുടേതാണ് വിധി. ഞായറാഴ്ചയോടെ വായ്‌പാ റദ്ദാക്കല്‍ നടപ്പാക്കാം എന്നാണ് ബൈഡന്‍ ഭരണകൂടം പ്രതീക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച വരെ വായ്‌പാ റദ്ദാക്കലിനു 22 മില്യണ്‍ അമേരിക്കന്‍ പൗരന്മാര്‍ അപേക്ഷിച്ചിട്ടുണ്ട്. […]

You May Like

Breaking News

error: Content is protected !!