കുവൈത്ത്: ഗള്‍ഫ് കപ്പ് – കുവൈത്ത് ടീം ഒരുങ്ങുന്നു

കുവൈത്ത് സിറ്റി: ഇറാഖിലെ ബസ്റയില്‍ നടക്കുന്ന 25ാമത് ഗള്‍ഫ് കപ്പ് ഫുട്ബാള്‍ ചാമ്ബ്യന്‍ഷിപ്പിന് കുവൈത്ത് ദേശീയ ടീം തയാറെടുപ്പ് തുടങ്ങി. വെള്ളിയാഴ്ച ഇറാഖുമായി സൗഹൃദ മത്സരത്തിനിറങ്ങിയ കുവൈത്ത് ചാമ്ബ്യന്‍ഷിപ്പിന് പൂര്‍ണസജ്ജരാണെന്ന് തെളിയിച്ചു. ജനുവരി ആറു മുതല്‍ 19 വരെയാണ് ചാമ്ബ്യന്‍ഷിപ്. ഗള്‍ഫ് കപ്പില്‍ 10 തവണ കിരീടം ചൂടിയ കുവൈത്ത് പുതുവര്‍ഷം കിരീടനേട്ടത്തോടെ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. 1970, 1972, 1974, 1976, 1982, 1986, 1990, 1996, 1998, 2010 എന്നീ വര്‍ഷങ്ങളിലാണ് കുവൈത്തിന്റെ കിരീട നേട്ടങ്ങള്‍. ഫുട്ബാളില്‍ ഒരുകാലത്ത് മേഖലയിലാകെ ജ്വലിച്ചുനിന്ന രാജ്യമാണ് കുവൈത്ത്. എന്നാല്‍, 2010 ലെ അവസാന കിരീടത്തിനുശേഷം വലിയ മുന്നേറ്റം നടത്താനായിട്ടില്ല. 2013ലെ ചാമ്ബ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് അടുത്തിടെയുള്ള വലിയ നേട്ടം.

ഖത്തര്‍, സൗദി, ഇറാഖ്, യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത്, യമന്‍ എന്നിവയാണ് ഗള്‍ഫ് കപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍. ബഹ്റൈനാണ് നിലവിലെ ജേതാക്കള്‍. അവസാനമായി 2019ല്‍ ഖത്തറിലാണ് ചാമ്ബ്യന്‍ഷിപ് നടന്നത്. ഗ്രൂപ് ബിയില്‍ ബഹ്റൈന്‍, ഖത്തര്‍, യു.എ.ഇ എന്നിവര്‍ ഉള്‍പ്പെടുന്ന ശക്തമായ ഗ്രൂപ്പിലാണ് കുവൈത്ത്. ജനുവരി ഏഴിന് ഖത്തറുമായാണ് കുവൈത്തിന്റെ ആദ്യ മത്സരം. 10ന് യു.എ.ഇയുമായും 13ന് ബഹ്റൈനുമായും ഏറ്റുമുട്ടും.

Next Post

ഒമാൻ: വിദേശ നിക്ഷേപകരുടെ കോവിഡ് കാല ഫീസിളവുകള്‍ ഒഴിവാക്കി

Fri Jan 6 , 2023
Share on Facebook Tweet it Pin it Email വിദേശ നിക്ഷേപകരുടെ കോവിഡ് കാല ഫീസിളവുകള്‍ ഒഴിവാക്കി ഒമാന്‍.ഇതോടെ വാണിജ്യ വ്യവസായ മന്ത്രാലയം ഈ സേവനങ്ങള്‍ക്ക് 2021 ആദ്യത്തിലെ നിരക്കുകള്‍തന്നെ ഈടാക്കും. കോവിഡ് കാലത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കാനായി വാണിജ്യ വ്യവസായം കമേഴ്സ്യല്‍ രജിസ്ട്രേഷനുള്ള നിരക്കുകള്‍ കുത്തനെ കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ ഈ നിരക്കുകള്‍തന്നെയായിരുന്നു മന്ത്രാലയം ഈടാക്കിയിരുന്നത്. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനും 3000 […]

You May Like

Breaking News

error: Content is protected !!