കുവൈത്ത്: കുവൈത്ത്‌-കണ്ണൂര്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു – നാട്ടിലേക്ക് മടങ്ങാനിരുന്നവരുടെ യാത്ര മുടങ്ങി

കുവൈത്ത്‌ സമയം രാവിലെ 9ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ എക്‌സ് 894 വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് യാത്രക്കാര്‍ക്ക് ലഭ്യമായ വിവരം. പിതാവ് മരിച്ചതോടെ അടിയന്തിരമായി നാട്ടിലേക്ക് പുറപ്പെട്ട യാത്രക്കാരന്‍ ഉള്‍പ്പടെ നിരവധി പേരാണ് യാത്ര മുടങ്ങി അനിശ്ചിതമായി വിമാനത്താവളത്തില്‍ കഴിയുന്നത്. ഇതടക്കം, അടിയന്തരമായി നാട്ടിലെത്തേണ്ടവരടക്കം 100ലേറെ യാത്രക്കാരാണ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയിരിക്കുന്നത് .രാവിലെ യാത്ര പുറപ്പെടുന്നതിന് വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരോട് ബോര്‍ഡിങ് കഴിഞ്ഞതിന് ശേഷമാണ് അധികൃതര്‍ വിമാനം വൈകുമെന്ന് അറിയിച്ചത്. തുടര്‍ന്ന് വൈകീട്ട് 6 മണിക്ക് പുറപ്പെടുമെന്ന അറിയിപ്പിനെ തുടര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ വീട്ടിലേക്ക് പോവുകയും മറ്റ് യാത്രക്കാര്‍ക്ക് ഹോട്ടലില്‍ സൗകര്യം ഏര്‍പ്പെടുത്തുകയുമായിരുന്നു.

വൈകുന്നേരം മൂന്ന് മണിയോടെ യാത്രക്കാരെ ഹോട്ടലില്‍ നിന്ന് വീണ്ടും വിമാനത്താവളത്തിലെത്തിച്ചു. എന്നിട്ടും യാത്രാ സമയം സംബന്ധിച്ച്‌ അനിശ്ചിതത്വം തുടര്‍ന്നു. എയര്‍ലൈന്‍ അധികൃതര്‍ ഇതുവരെ അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളമടക്കമുള്ള യാത്രക്കാര്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഹോട്ടലിലാണ് കഴിയുന്നത്.

Next Post

യു.കെ: ക്രിസ്മസ് ആഘോഷം തമ്മില്‍ത്തല്ലായി മാറി വെടിവയ്പ് - യുകെയിലെ മെഴ്‌സിഡസിലെ മദ്യശാലയില്‍ യുവതി കൊല്ലപ്പെട്ടു

Mon Dec 26 , 2022
Share on Facebook Tweet it Pin it Email വാലാസി വില്ലേജിലെ മെര്‍സിസൈഡില്‍ ഒരു പബ്ബില്‍ തോക്കുധാരിയുടെ വെടിവയ്പ്പില്‍ 26 കാരി കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.ക്രിസ്മസ് രാവില്‍ ആണ് സംഭവം. ഷൂട്ടിംഗിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ആണ് യുവതി മരിച്ചതെന്ന് പോലീസ് പറഞ്ഞു. സഹോദരിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പുറത്തുപോയ ഇരയെ ലക്ഷ്യം വച്ചതായി വിശ്വസിക്കുന്നില്ലെന്ന് മെര്‍സിസൈഡ് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി 11:50 […]

You May Like

Breaking News

error: Content is protected !!