കുവൈത്ത്: അബുദാബിയില്‍ നിന്നും കുവൈറ്റിലേക്ക് പുതിയ വ്യോമ പാത- ഒക്ടോബര്‍ 31ന് ആരംഭിക്കും

2022 ഒക്ടോബര്‍ 31 മുതല്‍ പുതിയ പാത നിലവില്‍ വരും. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തേയും കുവൈറ്റ് അന്താരാഷട്ര വിമാനത്താവളത്തേയും ബന്ധിപ്പിക്കുന്നതായിരിക്കും പുതിയ പാത.

അബുദാബിയേയും കുവൈറ്റ് സിറ്റിയേയും നേരിട്ടുള്ള ഫ്ളൈറ്റ് വഴി ബന്ധിപ്പിക്കുന്ന പുതിയ പാത സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് എയര്‍ അറേബ്യ ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ആദല്‍ അല്‍ അലി പറഞ്ഞു. കുവൈറ്റ് സിറ്റി എയര്‍ അബുദാബി നെറ്റ്‌ വര്‍ക്കിന്റ ഭാഗമാകുന്നതോടെ യുഎഇ ടൂറിസം രംഗത്തിനും പുതിയ വ്യോമപാത മുതല്‍ കൂട്ടാകും. രണ്ടു നഗരങ്ങള്‍ക്കുമിടയില്‍ മിതമായ നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരം ഇതുവഴി ഒരുങ്ങുമെന്ന് ആദല്‍ അലി അഭിപ്രായപ്പെട്ടു.

2020നുശേഷം ഇരുപത്താറോളം രാജ്യങ്ങളിലേക്ക് എയര്‍അറേബ്യ നെറ്റ്‌വര്‍ക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കുവൈറ്റ്, ബെയ്റൂത്, ഈജിപ്ത്, ബഹ്റൈന്‍, അസര്‍ബൈജാന്‍, ഇന്ത്യ, ബംഗ്ലാദേശ്, തുര്‍ക്കി, നേപ്പാള്‍, സുഡാന്‍, ഒമാന്‍, ബോസ്നിയ, ഹെര്‍സിഗോവിന, ജോര്‍ജിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കാണ് അബുദാബി അന്താരാഷ്ട്ര വിമാനതതാവളത്തില്‍ നിന്നും നേരിട്ട് വിമാന സര്‍വ്വീസുകളുള്ളത്.

Next Post

ഒമാൻ: മസ്‌കറ്റ് എംബസിയില്‍ ഇന്ത്യന്‍ നൃത്ത-വസ്ത്ര പാരമ്പര്യ പ്രദര്‍ശനം

Fri Sep 16 , 2022
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ഇന്ത്യയുടെ ചടുലമായ നൃത്ത-വസ്ത്രപാരമ്ബര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ‘സൂത്ര’ എന്ന പേരില്‍ ഒരു പ്രത്യേക പരിപാടി മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സിയില്‍ സംഘടിപ്പിച്ചു. ഒമാന്‍ രാജകുടുംബാംഗങ്ങള്‍,നയതന്ത്ര മേഖലയില്‍ നിന്നുമുള്ളവര്‍, വ്യാപാര വ്യവസായ രംഗത്തുനിന്നുമുള്ളവര്‍, സാമൂഹിക സാംസ്‌കാരിക എന്നിവയുള്‍പ്പെടെ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഒമാനിലെ പ്രശസ്തരും പ്രമുഖകളുമായ വനിതകളാണ് ‘സൂത്ര’ എന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുത്തത്. ചടങ്ങില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തിന്റെ പ്രഭാഷണ-പ്രദര്‍ശനവും […]

You May Like

Breaking News

error: Content is protected !!