ഒമാന്‍: അനധികൃത മത്സ്യബന്ധനത്തിനെതിരെ നടപടി ശക്തമാക്കി

അനധികൃത മത്സ്യബന്ധനത്തിനെതിരെ നടപടി ശക്തമാക്കി ഒമാന്‍. ചട്ടങ്ങള്‍ പാലിക്കാത്തതിന് ആഗസ്റ്റില്‍ 404 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 12 വിദേശ തൊഴിലാളികളെ പിടികൂടുകയും ചെയ്തു. ആകെ കേസുകളില്‍ 311 എണ്ണം ലൈസന്‍സിങ് ചട്ടങ്ങള്‍ പാലിക്കാത്തതിനാണ് എടുത്തിട്ടുള്ളത്. 17 എണ്ണം നിരോധിത മത്സ്യബന്ധന രീതികള്‍ ഉപയോഗിച്ചതിനും അനധികൃത ഉപകരണങ്ങള്‍ കൈവശം വെച്ചതിനുമാണുള്ളത്.

നിരോധിത മേഖലകളിലും സമയത്തും മത്സ്യബന്ധനം നടത്തിയതിന് നാലു കേസുകളും രജിസ്റ്റര്‍ ചെയ്തു. ലൈസന്‍സ് ഇല്ലാതെ ജോലിയില്‍ ഏര്‍പ്പെട്ടതിന് ഏഴ് വിദേശ തൊഴിലാളികള്‍ക്കെതിരെയും നടപടിയെടുത്തു.

Next Post

ഫിഫ ലോകകപ്പിന്റെ പരിശീലന ക്യാമ്പിനായി ജര്‍മന്‍ ടീം ഒമാനിലെത്തും

Wed Sep 21 , 2022
Share on Facebook Tweet it Pin it Email ഫിഫ ലോകകപ്പിന്റെ മുന്നൊരുക്ക ക്യാമ്ബിനായി ജര്‍മന്‍ ടീം ഉടന്‍ ഒമാനിലെത്തും. നംവബര്‍ 14 മുതല്‍ 18വരെ ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സിലായിരിക്കും കോച്ച്‌ ഹന്‍സി ഫ്‌ളിക്കിന്റെ നേതൃത്വത്തില്‍ ജര്‍മന്‍ ടീം പരിശീലനം നടത്തുക. ഇത് സംബന്ധിച്ച്‌ ഒമാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സലീം ബിന്‍ സഈദ് അല്‍ വഹൈബി ജര്‍മ്മന്‍ ഫുട്ബാള്‍ അധികൃതരുമായി ധാരണയിലെത്തിയതായി ഒമാന്‍ ഫുട്‌ബോള്‍ […]

You May Like

Breaking News

error: Content is protected !!