ഫിഫ ലോകകപ്പിന്റെ പരിശീലന ക്യാമ്പിനായി ജര്‍മന്‍ ടീം ഒമാനിലെത്തും

ഫിഫ ലോകകപ്പിന്റെ മുന്നൊരുക്ക ക്യാമ്ബിനായി ജര്‍മന്‍ ടീം ഉടന്‍ ഒമാനിലെത്തും. നംവബര്‍ 14 മുതല്‍ 18വരെ ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സിലായിരിക്കും കോച്ച്‌ ഹന്‍സി ഫ്‌ളിക്കിന്റെ നേതൃത്വത്തില്‍ ജര്‍മന്‍ ടീം പരിശീലനം നടത്തുക. ഇത് സംബന്ധിച്ച്‌ ഒമാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സലീം ബിന്‍ സഈദ് അല്‍ വഹൈബി ജര്‍മ്മന്‍ ഫുട്ബാള്‍ അധികൃതരുമായി ധാരണയിലെത്തിയതായി ഒമാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഒമാന്‍ സാംസ്‌കാരിക-കായിക-യുവജന മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് ജര്‍മനിയുമായി ധാരണയിലെത്തിയിരിക്കുന്നത്. ഒമാന്‍ ദേശീയ ടീമുമായി സൗഹൃദ മത്സരവും നടത്തും.

Next Post

ഒമാൻ: 79 കിലോ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു - നാല് പ്രവാസികള്‍ അറസ്റ്റില്‍

Wed Sep 21 , 2022
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ഒമാനിലേക്ക് മയക്കു മരുന്ന് കടത്തുവാന്‍ ശ്രമിച്ച നാലുപേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്‌റ് ചെയ്തു. നാല് പേരും ഏഷ്യന്‍ വംശജര്‍ ആണെന്നാണ് റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 79 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിനാണ് ഏഷ്യന്‍ പൗരന്മാരെന്ന് സംശയിക്കുന്ന നാല് പേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് […]

You May Like

Breaking News

error: Content is protected !!