കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പാക്കാന്‍ തീരുമാനം

കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. 20 തസ്‍തികകളിലെ ജോലികള്‍ക്കായി എത്തുന്ന പ്രവാസികള്‍ക്കാണ് യോഗ്യത പരീക്ഷ.

പ്രൊഷണല്‍ യോഗ്യതയുള്ളവര്‍ക്ക് അവരുടെ സ്വന്തം രാജ്യത്ത് വച്ച്‌ തിയറി പരീക്ഷകള്‍ നടത്തിയ ശേഷമാണ് ജോലി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കിക്കുന്നത്. കുവൈത്തില്‍ എത്തിയ ശേഷം ഇവര്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയും ഉണ്ടാവും. ഇവ രണ്ടും പാസായാല്‍ മാത്രമേ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുകയുള്ളു. ഏറ്റവുമധികം ആവശ്യമായി വരുന്ന ഇരുപത് തൊഴിലുകളാണ് ഇപ്പോള്‍ ഇത്തരം പരിശോധനകള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

Next Post

സ്കൂള്‍ യൂനിഫോമില്‍ മാരകമായ കെമിക്കലുകള്‍ അടങ്ങിയതായി പഠനം

Mon Oct 3 , 2022
Share on Facebook Tweet it Pin it Email ന്യൂ ഡല്‍ഹി : നിങ്ങളുടെ സ്കൂള്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ കാഴ്ചയില്‍ നല്ല വൃത്തിയുള്ളതായിരിക്കും. എന്നാല്‍ അത് ധരിക്കാന്‍ അനുയോജ്യമാണോ? അല്ലെന്നാണ് പുതിയ പഠനം പറയുന്നത്. അതായത് പോളിഫ്ലൂറോയോല്‍കില്‍ സബ്സ്റ്റാന്‍സസ് എന്ന പേരിലറിയപ്പെടുന്ന മാരകമായ വിഷമയമായ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട് ഇതിലെല്ലാം എന്നാണ് പഠനത്തില്‍ പറയുന്നത്. എന്‍വയണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ടെക്സ്റ്റയില്‍സ് ഉല്‍പ്പന്നങ്ങളില്‍ പ്രത്യേകിച്ച്‌ കുട്ടികളുടെ വസ്ത്രങ്ങളിലാണ് […]

You May Like

Breaking News

error: Content is protected !!