യു.കെ: യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നു അവസരങ്ങള്‍ കുറയുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ തൊഴിലില്ലായ്മാ നിരക്കില്‍ വന്‍ വര്‍ധന. തൊഴിലവസരങ്ങള്‍ വലിയതോതില്‍ കുറയുന്നതായും റിപ്പോര്‍ട്ട്. സെപ്തംബര്‍വരെയുള്ള മൂന്നുമാസക്കാലയളവില്‍ 3.6 ശതമാനം ആയിരുന്ന തൊഴിലില്ലായ്മാ നിരക്ക്, ഒക്ടോബര്‍വരെയുള്ള മൂന്നുമാസക്കാലയളവില്‍ 3.7 ആയി ഉയര്‍ന്നു. ഇക്കാലയളവില്‍ 65,000 തൊഴിലവസരം കുറയുകയും ചെയ്തു. ഇതോടെ തുടര്‍ച്ചയായ അഞ്ചു പാദങ്ങളിലാണ് തൊഴിലവസരങ്ങളില്‍ കുറവുണ്ടായത്. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.അതേസമയം, കോവിഡിനുശേഷം തൊഴിലിടങ്ങളിലേക്ക് തിരികെ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. 50നു മുകളില്‍ പ്രായമുള്ള, തൊഴില്‍ തുടരാന്‍ താല്‍പ്പര്യമില്ലാത്തവരുടെ നിരക്ക് 21.5 ശതമാനമായി കുറഞ്ഞു.

ഇതിനിടെ വേതനവര്‍ധന ആവശ്യപ്പെട്ട് ബ്രിട്ടനിലെ നാല്‍പ്പതിനായിരത്തോളം റെയില്‍വേ– റോഡ് ഗതാഗത ജീവനക്കാരുടെ പണിമുടക്ക്. ആര്‍എംടി, യുണൈറ്റ്, ടിഎസ്എസ്എ എന്നീ സംഘടനകളാണ് പണിമുടക്കിയത്. 20 ശതമാനം സര്‍വീസ് മാത്രമാണ് നടത്തിയത്. 17 വരെ ഗതാഗതമേഖലയിലെ വിവിധ സംഘടനകള്‍ പണിമുടക്കുന്നുണ്ട്. 20ന് നഴ്സുമാരും 21ന് ആംബുലന്‍സ് ജീവനക്കാരും പണിമുടക്കും. ഊര്‍ജമേഖലയിലെ ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. തപാല്‍ജീവനക്കാരും സര്‍വകലാശാല അധ്യാപകരും നിലവില്‍ സമരത്തിലാണ്.ബ്രിട്ടനില്‍ ജീവിതച്ചെലവ് കുതിച്ചുയരുന്നതിനാല്‍ അതിന് ആനുപാതികമായി വേതന വര്‍ധന അനുവദിക്കണമെന്നും തൊഴില്‍സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ക്രിസ്മസിനോട് അനുബന്ധിച്ച ദിവസങ്ങളിലും പണിമുടക്ക് നടത്തുമെന്ന് യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Next Post

ഒമാൻ: ഈ ദിവസങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് സേവനങ്ങള്‍ ഇല്ല - അറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്

Thu Dec 15 , 2022
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ഒമാനില്‍ പൗരന്മാര്‍ക്കും വിദേശികള്‍ക്കുമുള്ള തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഡിസംബര്‍ 18നും 25നും ഉണ്ടാകില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറിയിച്ചു. ഒമാനില്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതെന്നും ആര്‍ഒപി ഡയറക്ടറേറ്റ് ഓഫ് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. പുതുക്കിയ കാര്‍ഡുകള്‍ നല്‍കല്‍, കാലാവധി കഴിഞ്ഞവ പുതുക്കല്‍, കളഞ്ഞുപോയ കാര്‍ഡുകള്‍ക്ക് പകരം നല്‍കല്‍ […]

You May Like

Breaking News

error: Content is protected !!