ബ്രിട്ടൺ കെഎംസിസി സ്കോട്ട്ലാൻഡ് റീജിയണിന്റെ ആഭിമുഖ്യത്തിൽ EDINBURGH GREYFRIARS CHARTERIS സെന്ററിൽ വെച്ച് നടന്ന “തജ്‍മീഹ് 2023” ഈദ് ഫാമിലി മീറ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി.
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും പുതിയൊരനുഭവം സമ്മാനിച്ച സംഗമ വേദിയിൽ ഇശൽ നിലാവ്, മെഹന്തി ഫെസ്റ്റ്, കിഡ്സ് ഫെസ്റ്റ് തുടങ്ങിയ നിരവധി കലാപരിപാടികൾ നടന്നു.
പെരുന്നാൾ ദിനത്തിൽ കെഎംസിസി ഒരുക്കിയ സ്നേഹവിരുന്നും മറ്റു കലാപരിപാടികളും പ്രവാസികൾക്കു ഇടയിൽ വേറിട്ടൊരു അനുഭവമായി മാറി.
കെഎംസിസി കോർഡിനേറ്റർ ജസീം അലി അധ്യക്ഷത വഹിച്ച പരിപാടി ബ്രിട്ടൻ കെഎംസിസി ജനറൽ സെക്രട്ടറി സഫീർ പേരാംബ്ര ഉദ്ഘാടനം ചെയ്തു.
കെഎംസിസി സ്കോട്ട്ലൻഡിൽ വെച്ച് നടത്തുന്ന മലയാളീ 7s ഫുട്ബാൾ ടൂർണമെന്റിന്റെ പോസ്റ്റർ കെഎംസിസി സ്കോട്ട്ലാൻഡ് റീജിയൺ സീനിയർ കോർഡിനേറ്റർ റംഷാദ് നൂരായിങ്കനകത്ത് പ്രകാശനം ചെയ്തു.
പുതുതായി നിലവിൽ വന്ന കെഎംസിസി സ്കോട്ട്ലാൻഡ് റീജിയൻ ഫുട്ബാൾ ടീമിന്റെ ജേഴ്‌സി ബ്രിട്ടൻ കെഎംസിസി ഉപാധ്യക്ഷൻ സി പി അഹമ്മദ് ടീം ക്യാപ്റ്റൻ ഷംസീർ കളത്തിലിന് നൽകികൊണ്ട് പ്രകാശനം നടത്തി.
പരിപാടിയിൽ സ്കോട്ട്ലാൻഡ് റീജിയൺ കോർഡിനേറ്റർമാരായ സാജിദ് പയ്യങ്കി, മുഹമ്മദ് മൻസൂർ, മുഹമ്മദ് ദുൽഹാസ് തുടങ്ങിയവർ സംസാരിച്ചു, മുസ്തഫ കമാൽ സ്വാഗതവും ശാക്കിർ തൂളയിൽ നന്ദിയും പറഞ്ഞു.