കുവൈറ്റ്:മലപ്പുറം ഡിസ്ട്രിക്ട് അസോസിയേഷന് ഓഫ് കുവൈറ്റ് (MAK) അംഗങ്ങളുടെ ദീര്‍ഘാകാല ആവശ്യമായിരുന്ന മൊബൈല്‍ ഐഡി കാര്‍ഡും കുവൈറ്റ് ഫഹാഹീല്‍ മെഡക്സ് ഹോസ്പിറ്റലുമായി സഹകരിച്ചു അംഗങ്ങള്‍ക്ക് പ്രൈവിലാജ് കാര്‍ഡും നല്കി.
ഈ വര്‍ഷത്തെ ഈദ് – ഓണം ആഘോഷമായ ഈണം 22ലെ നിറഞ്ഞ സദസ്സില്‍ മുഖ്യാതിഥിയും മെയിന്‍ സ്പോണ്‍സറുമായ മെഡക്സ് മെഡിക്കല്‍ കെയര്‍ ഗ്രൂപ്പ് ചെയര്മാന് വി.പി മുഹമ്മദ് അലി, മാക് പ്രസിഡന്റ് അഡ്വ മുഹമ്മദ് ബഷീര്‍, ജനറല്‍ സെക്രട്ടറി നസീര്‍ കരംകുളങ്ങര,മറ്റു സംഘടനാ സാരഥികളുടെയും സാന്നിധ്യത്തില്‍ മാക് സ്ഥാപകരില്‍ ഒരാളും നിലവിലെ അഡ്വൈസറി ബോര്‍ഡ് അംഗവുമായ അഭിലാഷ് കളരിക്കലിന് നല്‍കികൊണ്ട് പ്രകാശന കര്‍മം നിര്‍വഹിച്ചു.
മലപ്പുറം ജില്ലാ അസോസിയേഷനിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പ്രത്യേക ആനുകൂല്യങ്ങളോട് കൂടിയ ഈ പ്രിവിലേജ് കാര്‍ഡ് സാമ്ബത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്ക് വളരെ ഒരു അനുഗ്രഹം തന്നെയായിരിക്കും.
കൂടാതെ ഇനിമുതല്‍ മലപ്പുറംകുവൈറ്റ് (malappuramkuwait) എന്ന പേരില്‍ പ്ലേസ്റ്റോറില്‍ നിന്നും മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതും അംഗങ്ങള്‍ക്ക് മേല്പറഞ്ഞ ആനുകൂല്യം നേടാവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതുമാണ്.