ഒമാന്‍: മസ്കത്തിന് മിഴിവേകി മാനവികതയുടെ മഹോത്സവം

മസ്കത്ത്: വിശ്വമാനവികതയുടെയും ഐക്യത്തിന്‍റേയും സന്ദേശങ്ങള്‍ വിളംബരം ചെയ്ത് ഗള്‍ഫ് മാധ്യമം ‘ഹാര്‍മോണിയസ് കേരള’യുടെ മൂന്നാം പതിപ്പ് മസ്കത്തില്‍ അരങ്ങേറി. കോവിഡ് മഹാമാരിക്ക് ശേഷം ഒമാനിലെ മലയാളി പ്രവാസികളുടെ ഏറ്റവും വലിയ ഒത്തുചേരലായ പരിപാടി സുന്ദരമൂഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് തിരശ്ശീല വീണത്. അതിരുകളില്ലാത്ത ഒരുമയുടെയും സ്നേഹത്തിന്‍റെയും സന്ദേശങ്ങള്‍ പകര്‍ന്നാടിയ സംസ്കാരികരാവ് ആസ്വാദിക്കാന്‍ ഖുറം ആംഫി തിയേറ്ററിലേക്ക് ആയിരങ്ങളാണ് ഒഴുകിയത്.

പ്രവാസികളെ എന്നും ചേര്‍ത്തുപിടിക്കുന്ന സുല്‍ത്താനേറ്റിന്‍റെ മണ്ണില്‍ നടന്ന മാനവികതയുടെ മഹോത്സവം ഇന്ത്യയും ഒമാനും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്‍റെ അടയാളപ്പെടുത്തല്‍ കൂടിയായി. ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ഡസ്ട്രി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് (ഒ.സി.സി.ഐ) ചെയര്‍മാന്‍ ഫൈസല്‍ ബിന്‍ അബ്ദുല്ല അല്‍ റവാസ് ഉദ്ഘാടനം ചെയ്തു. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് മുഖ്യാതിഥിയായി.

ചടങ്ങില്‍ ഒ.സി.സി.ഐ മെംബറായി തെരഞ്ഞെടുത്ത ആദ്യ വിദേശ പ്രതിനിധിയും ബദര്‍ അല്‍സമ മാനേജിങ് ഡയറക്ടറുമായ അബ്ദുല്‍ ലത്തീഫ് ഉപ്പളയെ ഫൈസല്‍ ബിന്‍ അബ്ദുല്ല അല്‍ റവാസ് ആദരിച്ചു. പൊന്നാട അംബാസഡറും അണിയിച്ചു. ഗള്‍ഫ് മാധ്യമം ഇന്നവേറ്റീവ് ബിസിനസ് അവാര്‍ഡ് പ്രിമീയം ഗ്ലോബല്‍ ഗ്രൂപ് മാനജേിങ് ഡയറക്ടര്‍ നൗഷാദ് റഹ്മാന് സമ്മാനിച്ചു.

സുല്‍ത്താനേറ്റിന്റെയും ഇന്ത്യയുടേയും മാനവികതയെ കുറിച്ച്‌ കവിത രചിച്ച ഒമാനി കവി ജാസി ബിന്‍ ഈസ അല്‍ഖര്‍ത്തൂബിക്ക് ഇന്ത്യന്‍ അംബാസഡര്‍ ഉപഹാരം കൈമാറി. അഭിനയ ജീവിതത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന നടന്‍ കുഞ്ചാക്കോ ബോബന്‍, സിനിമ മേഖലയില്‍ 40 വര്‍ഷമായി പ്രയാണം നടത്തുന്ന സംവിധായകന്‍ കമല്‍ എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.

സ്പോണ്‍സര്‍മാരായ നൂര്‍ ഗസല്‍ ഫുഡ്സ് ആന്‍ഡ് സ്പൈസസ് മാനേജിങ് ഡയറക്ടര്‍ പി.ബി സലീം, സീപേള്‍സ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജനറല്‍ മാനജേര്‍ റിയാസ് പി. ലത്തീഫ്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ നിക്സണ്‍ ബേബി, ട്രിപ്പ്ള്‍ ഐ കോമേഴ്സല്‍ അക്കാദമി ചെയര്‍മാന്‍ അബ്ദുല്‍ വാഹിദ്, അല്‍ നമാനി കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഉണ്ണി എന്നിവര്‍ക്കുള്ള ഉപഹാരം ഫൈസല്‍ ബിന്‍ അബ്ദുല്ല അല്‍ റവാസ് കൈമാറി. മുഖ്യാതിഥികള്‍ക്കുള്ള ഉപഹാരം ഗള്‍ഫ് മാധ്യമം-മീഡിയവണ്‍ മിഡിലീസ്റ്റ് ഓപറേഷന്‍ ഡയറക്ടര്‍ സലീം അമ്ബലന്‍, ഗള്‍ഫ് മാധ്യമം ഒമാന്‍ റസിഡന്റ് മാനേജര്‍ ശക്കീല്‍ ഹസ്സന്‍ എന്നിവര്‍ കൈമാറി.

ജിഷ റഹ്മാന്‍, ഗള്‍ഫ് മാധ്യമം ഗ്ലോബല്‍ ബിസിനസ് ഹെഡ് കെ. മുഹമ്മദ് റഫീഖ്, കണ്‍ട്രി ഹെഡ് ബിസിനസ് കെ. ജുനൈസ്, കണ്‍ട്രി ഹെഡ് ഇവന്റ്സ് മുഹ്സിന്‍ എം.അലി, മാധ്യമം പി.ആര്‍ മാനേജര്‍ കെ.ടി. ഷൗക്കത്ത് അലി, ഗള്‍ഫ് മാധ്യമം ഒമാന്‍ മാര്‍ക്കറ്റിങ് മാനേജര്‍ ഷൈജു സലാഹുദ്ധീന്‍, ഒമാന്‍ ഗള്‍ഫ് മാധ്യമം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇംതിയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.കാണികളുടെ മനംകവര്‍ന്ന് സംഗീത കലാവിരുന്നും അരങ്ങേറി.

Next Post

ഒമാന്‍: മഴ- ശുചീകരണവുമായി മുനിസിപ്പാലിറ്റികള്‍

Sat Dec 31 , 2022
Share on Facebook Tweet it Pin it Email മസ്കത്ത്: കനത്തമഴയെ തുടര്‍ന്ന് വിവിധ ഗവര്‍ണറേറ്റുകളില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കാന്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. തെക്കന്‍ ബാത്തിന, മസ്കത്ത് മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണയജ്ഞം. റോഡുകളില്‍ അടിഞ്ഞുകൂടിയ കല്ലുകളും മറ്റും മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെയായിരുന്നു നീക്കിയത്. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്തുനിന്ന് ഒഴുകിപ്പോകാനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചു. വെള്ളം താഴ്ന്ന ഇടങ്ങളിലെല്ലാം ഊര്‍ജിതമായ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ നടന്നത്. റോഡുകളിലെ ചളിയും കല്ലുമെല്ലാം […]

You May Like

Breaking News

error: Content is protected !!