സൗദി: അധിക സമയം ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വേതനം – നിർദ്ദേശം നൽകി മാനവവിഭവ ശേഷി മന്ത്രാലയം

ജിദ്ദ ∙ സൗദിയില്‍ അധിക സമയം ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വേതനം നല്‍കാന്‍ നിര്‍ദ്ദേശിച്ച്‌ മാനവവിഭവ ശേഷി മന്ത്രാലയം.

നിശ്ചയിക്കപ്പെട്ട സമയത്തില്‍ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഒരു മണിക്കൂറിന് തുല്യമായ വേതനവും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനവുമാണ് ഓവര്‍ടൈം വേതനമായി നല്‍കേണ്ടത്.

ദിവസം 8 മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറുമാണ് സ്വകാര്യമേഖലയിലെ തൊഴില്‍ സമയം. ഇതില്‍ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് നിയമം അനുശാസിക്കുന്ന അധികവേതനം നല്‍കണമെന്ന് മന്ത്രാലയം അറിയിച്ചത്. അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മുഴുവന്‍ സമയവും ഓവര്‍ടൈം ആയി കണക്കാക്കി അതിന് തത്തുല്യമായിട്ടാണ് വേതനം നല്‍കേണ്ടത്.

Next Post

കുവൈത്ത്: ഓൺകോസ്​റ്റ്​ ഉപഭോക്​താക്കൾക്കും ജീവനക്കാർക്കും മെട്രോയിൽ ആനുകൂല്യങ്ങൾ

Thu Nov 4 , 2021
Share on Facebook Tweet it Pin it Email കുവൈത്ത്​ സിറ്റി: ഒാണ്‍കോസ്​റ്റ്​ ജീവനക്കാര്‍ക്കും ബ്ലൂബെറി ഫാമിലി മെംബര്‍ കാര്‍ഡ്​ ഉടമകളായ ഉപഭോക്​താക്കള്‍ക്കും മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്​ കീഴിലുള്ള ആതുരാലയങ്ങളില്‍ ചികിത്സക്കും മരുന്നിനും നിരക്കിളവും മറ്റ ആനുകൂല്യങ്ങളും ലഭിക്കും. കാര്‍ഡുകള്‍ക്കുടമകളായ മൂന്നര ലക്ഷത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ പ്രീമിയം ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന്​ ഇരു മാനേജ്​മെന്‍റുകളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ​ മെട്രോ മെഡിക്കല്‍ […]

You May Like

Breaking News

error: Content is protected !!