കുവൈത്ത്: വിസ കച്ചവടം തടയാന്‍ നടപടികള്‍ ശക്തമാക്കി കുവൈത്ത്

വിസ കച്ചവടം തടയാന്‍ നടപടികള്‍ ശക്തമാക്കി കുവൈത്ത്. രാജ്യത്ത് സാധുവായ വിലാസങ്ങളില്ലാത്ത 16,848 കമ്ബനികളുടെ ഫയലുകള്‍ സസ്പെന്‍ഡ് ചെയ്തതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ‍ അറിയിച്ചു.

ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ഫയലുകള്‍ താല്‍ക്കാലികമായി മരിവിപ്പിച്ചത്.

സ്വകാര്യമേഖലയിലെ തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി . അറുപതിനായിരത്തോളം പ്രവാസി തൊഴിലാളികളാണ് ഈ സ്ഥാപനങ്ങളില്‍ വിസ അടിച്ചിരിക്കുന്നത്.

ഫയലുകള്‍ സസ്പെന്‍ഡ് ചെയ്ത തൊഴിലുടമകള്‍ക്ക് ഒരു മാസത്തിനുള്ളില്‍ തങ്ങളുടെ വിശദീകരണം സമര്‍പ്പിക്കാമെന്ന് പാം അധികൃതര്‍ പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഫയലുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് റഫര്‍ ചെയ്യും. സ്വദേശി-വിദേശി അസുന്തലിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.രാജ്യത്തെ ജനസംഖ്യാ അസന്തുലനത്തിന് പ്രധാന കാരണം വിസ കച്ചവടമാണെന്നാണ് വിലയിരുത്തല്‍.

Next Post

യു.എസ്.എ: യുഎസിലെ ഗുരുദ്വാരയ്‌ക്കുള്ളില്‍ വെടിവെപ്പ് രണ്ട് പേര്‍ക്ക് പരിക്കേറ്റു വെടിയേറ്റവരില്‍ ഇന്ത്യക്കാരനും

Mon Mar 27 , 2023
Share on Facebook Tweet it Pin it Email സക്രമെന്റോ: കാലിഫോര്‍ണിയയില്‍ സിഖ് ക്ഷേത്രത്തിനകത്ത് നടന്ന വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വെടിയേറ്റവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. സാക്രമെന്റോയിലെ ബ്രാഡ്ഷാ റോഡിലുള്ള ഗുരുദ്വാരയില്‍ അമേരിക്കന്‍ സമയം ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ രണ്ട് പേരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇവര്‍ അപകടനില തരണം ചെയ്‌തെന്നാണ് വിവരം. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ പങ്കിനെക്കുറിച്ച്‌ അന്വേഷിച്ച്‌ […]

You May Like

Breaking News

error: Content is protected !!