യു.എസ്.എ: യുഎസിലെ ഗുരുദ്വാരയ്‌ക്കുള്ളില്‍ വെടിവെപ്പ് രണ്ട് പേര്‍ക്ക് പരിക്കേറ്റു വെടിയേറ്റവരില്‍ ഇന്ത്യക്കാരനും

സക്രമെന്റോ: കാലിഫോര്‍ണിയയില്‍ സിഖ് ക്ഷേത്രത്തിനകത്ത് നടന്ന വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

വെടിയേറ്റവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. സാക്രമെന്റോയിലെ ബ്രാഡ്ഷാ റോഡിലുള്ള ഗുരുദ്വാരയില്‍ അമേരിക്കന്‍ സമയം ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ രണ്ട് പേരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇവര്‍ അപകടനില തരണം ചെയ്‌തെന്നാണ് വിവരം. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ പങ്കിനെക്കുറിച്ച്‌ അന്വേഷിച്ച്‌ വരികയാണ്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. പരിക്കേറ്റവര്‍ക്ക് അക്രമികളുമായി നേരത്തെ പരിചയമുണ്ടെന്ന് സാക്രമെന്റോ പോലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Next Post

യു.കെ: വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ എന്‍എച്ച്എസ് മാനേജര്‍മാര്‍ പൊടിച്ചത് അര ബില്യണ്‍ പൗണ്ട്

Mon Mar 27 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: അഞ്ച് വര്‍ഷം കൊണ്ട് വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാനായി എന്‍എച്ച്എസ് മാനേജര്‍മാര്‍ പൊടിപൊടിച്ചത് അര ബില്ല്യണ്‍ പൗണ്ടിലേറെ. വിദേശ യാത്രകള്‍ക്കും, ദീര്‍ഘദൂര വിമാനയാത്രകള്‍ക്കും, വിസകള്‍ക്കും ഉള്‍പ്പെടെയാണ് ഏകദേശം 584 മില്ല്യണ്‍ പൗണ്ട് ചെലവഴിച്ചത്. റിക്രൂട്ട്മെന്റ് ചെലവുകളില്‍ ഉള്‍പ്പെടുത്തിയാണ് ഈ വിനിയോഗം. നഴ്സുമാരെയും, ഡോക്ടര്‍മാരെയും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാനായി ഇടനിലക്കാരായ ഏജന്‍സികള്‍ക്ക് ലക്ഷക്കണക്കിന് പൗണ്ടും കൈമാറിയിട്ടുണ്ട്. അന്താരാഷ്ട്ര […]

You May Like

Breaking News

error: Content is protected !!